വെത്യസ്ത വേഷത്തിൽ ചാക്കോച്ചൻ, ‘പകലും പാതിരാവും’  റിലീസിനായി എത്തുന്നു 

ചാക്കോച്ചൻ വെത്യസ്ത വേഷത്തിൽ എത്തുന്ന ‘പകലും, പാതിരാവും ‘ ഉടൻ റിലീസിനെത്തുന്നു, ചാക്കോച്ചന്റെ വളരെ വെത്യസ്ത വേഷ൦ ആണ് ഇതിലെ ഹൈ ലൈറ്റ്, ഈ ചിത്രത്തിലൂടെ  ചാക്കോച്ചൻ ഗംഭീരം ആകുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ നായിക ആയി എത്തുന്നത് രജീഷ വിജയൻ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഈ ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലൻ ആണ്.

ഷൂട്ടിംഗ് പൂർത്തയായ ചിത്രം മാർച്ച 3  നെ തീയിട്ടറുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നത്. തികച്ചും നായക സങ്കല്പങ്ങലെ തകിടം മറിക്കുന്ന  രീതിയിലുള്ള പ്രകടനം ആണ് ചാക്കോച്ചൻ ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അജയ് വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഒരു ത്രില്ലർ മൂവി ആണ് ഈ സിനിമ.

അജയ് വാസുദേവ് ഇതുവരെയും മമ്മൂട്ടിയെ വെച്ച് മാത്രമേ സിനിമകൾ ചെയ്യ്തിട്ടുള്ളു എന്നാൽ ഇപ്പോൾ ആദ്യമായി ആണ് ചാക്കോച്ചൻ എന്ന നടനെ വെച്ച് ഇങ്ങനൊരു സിനിമ ചെയ്യുന്നത്. ചിത്രത്തിൽ ബിബിൻ ജോർജ്, ദിവ്യ ദർശൻ, ഗോകുലം ഗോപാലൻ തുടങ്ങിയ പുതുമുഖങ്ങളും അഭിനയിക്കുന്നു. കൂടാതെ   ഗുരു സോമസുന്ദരവും  അഭിനയിക്കുന്നു