യഷ്19!! റോക്കിഭായിയും ഗീതു മോഹന്‍ദാസും ഒന്നിക്കുന്നു

‘കെജിഎഫി’ലൂടെ ആരാധകരുടെ പ്രിയപ്പെട്ട റോക്കി ഭായ് ആയി മാറിയിരിക്കുകയാണ് യഷ്. യഷ് ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  സംവിധായിക ഗീതു മോഹന്‍ദാസും യഷും ഒന്നിക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശങ്കര്‍, നര്‍ത്തന്‍ എന്നിവരോടൊപ്പമാണ് യഷിന്റെ പുതിയ…

‘കെജിഎഫി’ലൂടെ ആരാധകരുടെ പ്രിയപ്പെട്ട റോക്കി ഭായ് ആയി മാറിയിരിക്കുകയാണ് യഷ്. യഷ് ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  സംവിധായിക ഗീതു മോഹന്‍ദാസും യഷും ഒന്നിക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ശങ്കര്‍, നര്‍ത്തന്‍ എന്നിവരോടൊപ്പമാണ് യഷിന്റെ പുതിയ സിനിമ എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗീതു മോഹന്‍ദാസിന്റെ പേരും എത്തുന്നത്. യഷുമായി ഗീതു ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മുതല്‍ പ്രൊജക്ടിന്റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യാഷിന്റെ പത്തൊമ്പതാം ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. കന്നഡയിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രം കെജിഎഫ്
ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമായിരുന്നു. കെജിഎഫ് രണ്ടാം ഭാഗവും ഹിറ്റായിരുന്നു. കെജിഎഫ് 2ന്റെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ടീസറും പങ്കുവെച്ചിരുന്നു. യഷ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പുതിയ ചിത്രത്തിനായി.