ശ്ശേ, ഞാൻ ഒരിക്കലും കണ്ണാടിയിൽ പോയി പ്രേമനാടകം ആഭിനയിച്ചിട്ടില്ല!

നിരവധി ആരാധകർ ഉള്ള റീലിറ്റി ഷോയിൽ ഒന്നാണ് ബിഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് നിരവതി ആരാധകർ ആണ് ഉള്ളത്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ…

നിരവധി ആരാധകർ ഉള്ള റീലിറ്റി ഷോയിൽ ഒന്നാണ് ബിഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിക്ക് നിരവതി ആരാധകർ ആണ് ഉള്ളത്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കൂടുതൽ മത്സരാർത്ഥികൾ സെലിബ്രിറ്റികൾ ആയിരുന്നു. എന്നാൽ ഈ തവണ സെലിബ്രിറ്റികൾ വളരെ കുറവാണ്. പരുപാടി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളുവെങ്കിലും സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് ഓരോ ദിവസത്തെയും എപ്പിസോഡ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾ തമ്മിൽ കയ്യാംകളി വരെ എത്തിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരുപാടിക്ക് ആരാധകർ ഏറെയാണ്.

പരിപാടിയിലെ മത്സരാർത്ഥിയായ സൂര്യയ്ക്ക് മണികുട്ടനോട് പ്രണയം ആണെന്ന് സൂര്യ പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിനെതിരെ എല്ലാം താരത്തിന് നിരവധി ട്രോളുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സൂര്യയെ കളിയാക്കിയ ഒരു ട്രോള്ളിൽ മത്സരാർത്ഥി ദയ അശ്വതിയുടെ പേരും ചേർത്താണ് ട്രോളന്മാർ ട്രോള് ഉണ്ടാക്കിയത്. ഈ ട്രോളുകളോട് ഇപ്പോൾ പ്രതികരിക്കുകയാണ് ദയ അശ്വതി. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് ദയ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ,

ഇത് എന്താണ് ഇങ്ങനെ ശ്ശേ ഞാൻ ഒരിക്കലും കണ്ണാടിയിൽ പോയി പ്രേമനാടകം ആഭിനയിച്ചിട്ടില്ല എൻ്റെ നല്ല ഒരു ഫ്രണ്ട് മാത്രം ആണ് മാഷ് ഞങ്ങൾ തമ്മിൽ അടിയും, വഴക്കും, തമാശയും, പരസ്പരം കുറ്റപ്പെടുതലുകളും ആ വീട്ടിൽ ഉണ്ടായിട്ടുണ്ട്, പിണക്കങ്ങളും, ഇണക്കങ്ങളും ഉണ്ടായിട്ടുണ്ട് അത് കാണാൻ തന്നെ ഒരു ഒർജിനാലിറ്റി ഉണ്ടായിരുന്നു അത് ജനങ്ങൾക്ക് ഇഷ്ട്ടമുള്ളത് കൊണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഓട്ട് കിട്ടി ഞാൻ ബിഗ്ഗ് ബോസ്സ് ഹൗസ്സിൽ പിടിച്ചു നിന്നതും എന്ന് ഞാൻ വിശ്വസിക്കുന്നു സൂര്യ മൊത്തം കളിക്കുന്നതും വെറും നാടകം മാത്രം അഭിനയം മാത്രം കാണുന്നവർക്കു പോലും വെറുപ്പ് വരുന്നുണ്ട് പ്ലീസ് എൻ്റെ പേര് സൂര്യയുടെ പേരിൽ കൂടി വലിച്ചിഴക്കരുത് സൂര്യടെ അത്രക്ക് കലാപരമായി കഴിവ് എനിക്ക് ഇല്ലെങ്കിലും കള്ളത്തരമില്ലത്ത മനസ്സ് എനിക്ക് ഉണ്ട് അന്നും ഇന്നും എന്നും