പ്രിയപ്പെട്ട ജയറാമേട്ടനും അശ്വതി ചേച്ചിക്കും ഒപ്പം…സന്തോഷം പങ്കുവച്ച് നവ്യ നായര്‍

സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നവ്യ നായര്‍. നായികയായി ചെയ്ത വേഷങ്ങളെല്ലാം ആരാധകര്‍ എന്നെന്നും ഓര്‍മ്മിക്കുന്നതാണ്. വീട്ടിലെ കുട്ടിയായി ബാലാമണിയെ ആരാധകര്‍ ഹൃദയത്തിലേറ്റിയിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും…

സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നവ്യ നായര്‍. നായികയായി ചെയ്ത വേഷങ്ങളെല്ലാം ആരാധകര്‍ എന്നെന്നും ഓര്‍മ്മിക്കുന്നതാണ്. വീട്ടിലെ കുട്ടിയായി ബാലാമണിയെ ആരാധകര്‍ ഹൃദയത്തിലേറ്റിയിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു.

ഒരുത്തീ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. രണ്ടാം വരവില്‍ സിനിമയില്‍ മാത്രമല്ല ടിവി ഷോകളില്‍ വിധികര്‍ത്താവായും നവ്യ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ സജീവ താരമാണ് നവ്യ. വിശേഷങ്ങളും നൃത്ത പരിപാടികളുമെല്ലാം നവ്യ സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ജയറാമിന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നവ്യ സന്തോഷം പങ്കുവച്ചിരിക്കുന്നത്. കല്യാണ്‍ നവരാത്രി എന്ന ഹാഷ് ടാഗോടെ ആണ് നവ്യ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജയറാമിനും ഭാര്യ അശ്വതിയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

എനിക്ക് ഏറെ പ്രിയപ്പെട്ട ജയറാമേട്ടനും അശ്വതി ചേച്ചിക്കും ഒപ്പം എന്നു പറഞ്ഞാണ് നവ്യ ചിത്രങ്ങള്‍ പങ്കുവച്ചത്. കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണരാമന്‍ സംഘടിപ്പിച്ച നവരാത്രി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. വന്‍ താരനിരയാണ് പരിപാടിയില്‍ പങ്കെടുത്തത്.