അമ്മായിയമ്മ മരുമകളുടെ തല വെട്ടിമാറ്റി !!

അമ്മായിയമ്മ മരുമകളുടെ തല വെട്ടിമാറ്റി, വെട്ടിയ തലയുമായി പൊതു മധ്യത്തിലൂടെ നടന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ആന്ധ്രാപ്രാദേശിലാണ് സംഭവം. സംശയ രോഗത്തെ തുടർന്നാണ് അമ്മായിയമ്മ മരുമകളുടെ തല വെട്ടിമാറ്റിയത്. മരുമകളുടെ കയ്യിൽ പിടിച്ച്…

അമ്മായിയമ്മ മരുമകളുടെ തല വെട്ടിമാറ്റി, വെട്ടിയ തലയുമായി പൊതു മധ്യത്തിലൂടെ നടന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ആന്ധ്രാപ്രാദേശിലാണ് സംഭവം. സംശയ രോഗത്തെ തുടർന്നാണ് അമ്മായിയമ്മ മരുമകളുടെ തല വെട്ടിമാറ്റിയത്. മരുമകളുടെ കയ്യിൽ പിടിച്ച് പൊതു മധ്യത്തിലൂടെ നടന്നു നീങ്ങിയ സ്ത്രീയെ കണ്ട് പലരും ഞെട്ടി. വഴിയിൽ രക്തം ഇറ്റുവീഴുന്നത് കണ്ട് തലയിൽ കൈവെച്ച് പലരും. ആന്ധ്രാപ്രദേശിലെ അന്നമ്മ ജില്ലയിലെ റായിച്ചോട്ടിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

മുപ്പത്തഞ്ചുകാരിയായ മരുമകൾ വസുന്ധരയുടെ തലയാണ് ഭർത്യമാതാവ് സുബ്ബമ്മ വെട്ടിയത്, തുടർന്ന് വെട്ടിയ തലയുമായി ആറ് കിലോമീറ്റർ നടന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഭാരതാവിന്റെ മരണത്തിന് ശേഷം വസുന്ധരയും രണ്ട് മക്കളും സുബ്ബമ്മക്ക് ഒപ്പം തന്നെ ആയിരുന്നു താമസം. മകന്റെ മരണശേഷം മരുമകൾക്ക് പ്രദേശത്തെ മറ്റൊരു യുവാവുമായി അടുപ്പം ഉണ്ടെന്ന് സുബ്ബമ്മ സംശയിച്ചിരുന്നു. മകന്റെയും തന്റെയും പേരിലുള്ള സ്വത്തും വീടും മരുമകൾ കാമുകന് എഴുതി നൽകുമോ എന്നും സുബ്ബമ്മ ഭയപ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞ് ഇരുവരും വീട്ടിൽ വഴക്കും പതിവാണ്. അത് കൊലപാതകത്തിൽ കലാശിച്ചു. മരുമകൾ തന്നെ കൊള്ളുമോ എന്ന ഭയമാണ് സുബ്ബമ്മയെ കൊലപാതകത്തിലേക്ക് നയിച്ചത്.