നടിമാരെ കൂടുതല്‍ സുന്ദരിമാരാക്കിയ പൂര്‍ണിമയുടെ നെല്ല് സാരിയുടെ വില അറിയേണ്ടേ..?

ഈ ഓണത്തിന് നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ നെല്ല് കല്യാണി സാരി കളക്ഷന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷന്‍ ഡിസൈനറും പ്രാണാ ബൊട്ടീക്കിന്റെ ഉടമസ്ഥ കൂടിയായ പൂര്‍ണിമയുടെ ഇത്തവണത്തെ നെല്ല് കളക്ഷനില്‍ മലയാളത്തിലെ താരസുന്ദരിമാരും തിളങ്ങിയിരുന്നു.. അഹാന…

ഈ ഓണത്തിന് നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ നെല്ല് കല്യാണി സാരി കളക്ഷന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷന്‍ ഡിസൈനറും പ്രാണാ ബൊട്ടീക്കിന്റെ ഉടമസ്ഥ കൂടിയായ പൂര്‍ണിമയുടെ ഇത്തവണത്തെ നെല്ല് കളക്ഷനില്‍ മലയാളത്തിലെ താരസുന്ദരിമാരും തിളങ്ങിയിരുന്നു.. അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് പൂര്‍ണിമയുടെ പുതിയ കരവിരുതില്‍ ഈ ഓണത്തിന് തിളങ്ങിയിരുന്നത്.

പൂര്‍ണിമയും തന്റെ നെല്ല് കല്യാണി പാറ്റേണിലുള്ള സാരി ധരിച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ സാരിയുടെ വില എത്രയാണെന്ന് അറിയാമോ.. 4,500 രൂപയാണ് പൂര്‍ണിമയുടെ ഈ സാരി കളക്ഷന്റെ വില. അഹാനയാണ് ആദ്യമായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഈ സാരി എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തിയത്. ഓണം പ്രമാണിച്ച് തന്റെ ഭാവനയിലുള്ള പുതിയ സാരി കളക്ഷന്‍ വരുന്നു എന്ന വിവരം പൂര്‍ണിമയും സോഷ്യല്‍ മീഡിയ വഴി എല്ലാവരേയും അറിയിച്ചിരുന്നു..

പ്ലീറ്റ്‌സില്‍ ചില്ലി റെഡ് സെമി സെര്‍ക്കിള്‍ ഡിസൈന്‍ ആണ് ഈ സാരിയുടെ പ്രത്യേകത. ആ നിറത്തിലുള്ള പാറ്റേണ്‍ സാരിയാണ് അഹാന ധരിച്ചിരുന്നത്. ഇതിന്റെ മറ്റ് കളറുകളും പ്രാണയില്‍ പൂര്‍ണിമ ഒരുക്കിയിരുന്നു. തന്റെ പുതിയ സിനിമാ പ്രൊമോഷന് വേണ്ടിയാണ് നടി സാനിയ പൂര്‍ണിമ ഒരുക്കിയ

ഈ പുത്തന്‍ ശ്രേണിയിലുള്ള നെല്ല് കല്യാണി സാരി അണിഞ്ഞ് എത്തിയിരുന്നത്. ആളുകളുടെ മാറുന്ന ഫാഷന്‍ കണ്‍സപ്റ്റിന് തന്റേതായ ഭാവനകൊടുത്ത് പൂര്‍ണിമ വസ്ത്ര ലോകത്ത് കൊണ്ടുവരുന്ന ഓരോ പുതിയ ഡിസൈനുകളും ഏവര്‍ക്കും പ്രിയമുള്ളതാവുകയാണ്.

 

View this post on Instagram

 

A post shared by PRANAAH (@pranaahbypoornimaindrajith)