വിജയ് ബാബുവിനെതിരെ പീഡന പരാതി; പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന് സൂചന

പ്രശസ്ത നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പീഡന പരാതി. എറണാകുളം സൗത്ത് പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കേസില്‍ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന് സൂചന. മൂന്നു ദിവസം മുമ്പാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍…

പ്രശസ്ത നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പീഡന പരാതി. എറണാകുളം സൗത്ത് പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കേസില്‍ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന് സൂചന. മൂന്നു ദിവസം മുമ്പാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. കേസിന്റെ വിശദാംശങ്ങള്‍ പോലീസ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് പോലീസ് പറയുന്നു.

vijay babu
vijay babu

അതേസമയം കേസിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയില്‍ ആണെന്നും കേസിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നും വിജയ് ബാബു പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ചലച്ചിത്ര രംഗത്ത് പേരെടുത്ത നടനാണ് ഇദ്ദേഹം. ചലച്ചിത്രമേഖലയിലേക്ക് വരുന്നതിനുമുന്നെ സ്റ്റാര്‍ ടിവി, ഏഷ്യാനെറ്റ്, സിതാര ടിവി, സൂര്യ ടിവി എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2013ല്‍ ചാനലുകളിലെ ജോലി ഉപേക്ഷിച്ച് മലയാള സിനിമയിലേക്ക് കടന്നുവന്നു. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, പെരുച്ചാഴി, നീന എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധേയമാണ്. കൂടാതെ ടമാര്‍ പടാര്‍, മിസ്റ്റര്‍ ഫ്രോഡ്, ആട് ഒരു ഭീകരജീവിയാണ്, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനിയും വിജയ് ബാബുവിന്റേതാണ്. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിനു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.