സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് ഡെലിവറി ബോയ്!! തള്ളിമാറ്റി ബോഡി ഗാര്‍ഡ്, ഒന്നും പ്രതികരിക്കാതെ ഹൃത്വിക് റോഷന്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള സൂപ്പര്‍ താരമാണ് നടന്‍ ഹൃത്വിക് റോഷന്‍. സിനിമാ കുടുംബം തന്നെയാണ് താരത്തിന്റേത്. അഭിനയം മാത്രമല്ല നൃത്തത്തിലും സൂപ്പര്‍ സ്റ്റാറാണ് താരം. കുറച്ച് നാളായി ഹൃത്വിക് റോഷന്റെ പ്രണയമാണ് വാര്‍ത്തകളില്‍ നിറയുന്നത്.…

ബോളിവുഡില്‍ ഏറെ ആരാധകരുള്ള സൂപ്പര്‍ താരമാണ് നടന്‍ ഹൃത്വിക് റോഷന്‍.
സിനിമാ കുടുംബം തന്നെയാണ് താരത്തിന്റേത്. അഭിനയം മാത്രമല്ല നൃത്തത്തിലും സൂപ്പര്‍ സ്റ്റാറാണ് താരം. കുറച്ച് നാളായി ഹൃത്വിക് റോഷന്റെ പ്രണയമാണ് വാര്‍ത്തകളില്‍ നിറയുന്നത്. കാമുകി സബ ആസാദുമൊത്തുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ ആരാധകനോടുള്ള താരത്തിന്റെ മോശം പെരുമാറ്റമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

സുസെയ്ന്‍ ഖാനെയാണ് ഹൃത്വിക്ക് ആദ്യ വിവാഹം ചെയ്തത്. വിവാഹ മോചിതരായെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. കഴിഞ്ഞ ദിവസം ഹൃത്വികും സൂസെയ്നും കാമുകന്‍ അര്‍സ്ലന്‍ ഗോണിയ്ക്കുമൊപ്പം ഡിന്നറിന് പോയ ചിത്രങ്ങളും സോഷ്യലിടത്ത് വൈറലായിരുന്നു. സൂസെയ്ന്റെ സഹോദരന്‍ സയേദ് ഖാനും ഭാര്യയും ഒപ്പമുണ്ടായിരുന്നു.

ഇതിനിടെ താരത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനെ ഹൃത്വിക്കിന്റെ ബോഡി ഗാര്‍ഡ് തള്ളി മാറ്റി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി രിക്കുകയാണ്. സംഭവത്തില്‍ നിരവധി പേരാണ് ഹൃത്വിക്കിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

താരം ഭക്ഷണം കഴിച്ച് റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
തനിക്കൊപ്പമുള്ളവര്‍ വരുന്നതും കാത്ത് ഹൃത്വിക് പുറത്ത് നില്‍ക്കുന്നതിനിടെ പലരും താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി, അതിനിടെ ഒരു ഡെലിവറി ബോയ് ഹൃത്വിക്കിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു.

ഹൃത്വിക് സെല്‍ഫിയ്ക്കായി നിന്നു കൊടുക്കുന്നുണ്ട്, പക്ഷേ പിന്നില്‍ നിന്നും താരത്തിന്റെ ബോഡി ഗാര്‍ഡ് വന്ന് ഡെലിവറി ബോയിയെ തള്ളി മാറ്റുകയായിരുന്നു. ഈ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

തന്റെ ആരാധകനെ തന്റെ ബോഡി ഗാര്‍ഡ് തള്ളി മാറ്റിയിട്ടും താരം ഒന്നും പ്രതികരിക്കാതെ വണ്ടിയിലേക്ക് പോവുകയായിരുന്നു. താരം ഒന്നും പ്രതികരിക്കാതെ പോയതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഒപ്പം താരത്തിന്റെ പ്രവൃത്തിയെ അനുകൂലിക്കുന്നവരും ഏറെയാണ്. സിനിമയുടെ റിലീസുള്ളപ്പോള്‍ ഇതുപോലെ പെരുമാറുമോ? എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. താല്‍പര്യമില്ലെന്നത് ആരാധകരും മനസിലാക്കണമെന്നാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

അതേസമയം ഇതാദ്യമായിട്ടല്ല ഹൃത്വിക് റോഷന്റെ മോശം പെരുമാറ്റം വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം ഹൃത്വികും കാമുകി സബ ആസാദും ഒന്നിച്ച് ഡിന്നറിന് പോയപ്പോഴും ആരാധകനോട് മോശമായി പെരുമാറിയിരുന്നു.

അന്ന് സെല്‍ഫി ചോദിച്ച ആരാധകനെ അവഗണിച്ചു കൊണ്ട് താരം കാറില്‍ കയറി പോയി. മാത്രമല്ല, കാമുകിയ്ക്ക് വഴിയൊരുക്കുന്നതിനിടെ ആരാധകനെയും പിടിച്ചു തള്ളിയ സംഭവവും വൈറലായിരുന്നു.