മുടിയഴിച്ചിട്ട് ഗുളികന്‍ തെയ്യമായി ദേവനന്ദ!!! ‘ഗു’വിന്റെ പുതിയ പോസ്റ്റര്‍

ഉണ്ണി മുകുന്ദനും ദേവനന്ദയും പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. ചിത്രത്തിലെ കല്ല്യാണിയായി പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച കുട്ടിത്താരമാണ് ദേവനന്ദ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്…

ഉണ്ണി മുകുന്ദനും ദേവനന്ദയും പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. ചിത്രത്തിലെ കല്ല്യാണിയായി പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച കുട്ടിത്താരമാണ് ദേവനന്ദ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗു. ദേവനന്ദയുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സിന് വേദിയാകുന്നതാണ് ഈ ചിത്രം.

മുടിയഴിച്ചിട്ട് മന്ത്രമൂര്‍ത്തികളില്‍ പ്രധാനിയും ക്ഷിപ്രപ്രസാദിയുമായ ഗുളികന്‍ തെയ്യത്തിന്റെ മുംഖംമൂടിയണിഞ്ഞാണ് പോസ്റ്ററില്‍ ദേവനന്ദ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൈജുക്കുറുപ്പ്, നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍പിള്ള രാജു,കുഞ്ചന്‍, ലയാ സിംസണ്‍, അശ്വതി മനോഹര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഉത്തര കേരളത്തിലെ കാവുകളില്‍ ആരാധിച്ചു വരുന്ന പ്രധാന ദേവതയാണ് ഗുളികന്‍. ഒരു ഫാന്‍സി ഹൊറര്‍ ചിത്രമാണ് ‘ഗു’. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാണ്. നവാഗതനായ മനു രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു തന്നെയാണ് നിര്‍മ്മിക്കുന്നത്.

മുത്തശ്ശനും മുത്തശ്ശിയ്ക്കും ഒപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന മിന്ന എന്ന പെണ്‍കുട്ടിയായിട്ടാണ് ദേവനന്ദ സിനിമയില്‍ എത്തുന്നത്. ഉള്‍ഗ്രാമത്തില്‍ മിന്നയ്ക്കും മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാലക്കാടന്‍ ഗ്രാമങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.