ഭാര്യയായ ശേഷവും മാഠം എന്ന് തന്നെ വിളിച്ചു; വിവാഹ ശേഷം കാലിൽ വീണ ഭർത്താവിനെക്കുറിച്ച്, ദേവയാനി

മലയാളികൾ എക്കാലവും ചേർത്തുവെച്ച നായികമാരിൽ ഒരാളാണ് ദേവയാനി.സിനിമയിൽ   തിരക്കേറിയ  തിളങ്ങി നിൽക്കവെയാണ്  ദേവയാനിയുടെ  വിവാഹ നടന്നത് . അക്കാലത്തു  സിനിമാ ലോകത്തെ ചെറുതായൊന്ന്  ഞെട്ടിച്ച സംഭവമായിരുന്നു ദേവയാനിയുടെ വിവാഹം. കാരണം  വീട്ടുകാരുടെയൊക്കെ  എതിർപ്പ്  മറികടന്ന് …

മലയാളികൾ എക്കാലവും ചേർത്തുവെച്ച നായികമാരിൽ ഒരാളാണ് ദേവയാനി.സിനിമയിൽ   തിരക്കേറിയ  തിളങ്ങി നിൽക്കവെയാണ്  ദേവയാനിയുടെ  വിവാഹ നടന്നത് . അക്കാലത്തു  സിനിമാ ലോകത്തെ ചെറുതായൊന്ന്  ഞെട്ടിച്ച സംഭവമായിരുന്നു ദേവയാനിയുടെ വിവാഹം. കാരണം  വീട്ടുകാരുടെയൊക്കെ  എതിർപ്പ്  മറികടന്ന്  ഒളിച്ചോടിപ്പോയി രഹസ്യമായാണ് ദേവയാനി വിവാഹം ചെയ്തത്. സംവിധായകൻ രാജകുമാരനാണ് ദേവയാനിയുടെ ഭർത്താവ്. ഒരുമിച്ച് സിനിമകൾ ചെയ്യവെയാണ് ഇരുവരും  തമ്മിൽ പ്രണയബന്ധത്തിലാകുന്നത്. ഇപ്പോൾ  വിവാഹത്തെക്കുറിച്ചും, കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ദേവയാനിയും രാജകുമാരനു൦ . ​ഒരു തമിഴ് മാധ്യമത്തിന് നൽകിയ  അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. പ്രണയത്തിലായി പെട്ടെന്ന് തന്നെ വിവാ​ഹവും നടന്നു, അച്ഛനോടും , അമ്മയോടും പറഞ്ഞപ്പോൾ അവർ സമ്മതിച്ചില്ല ,അതുകൊണ്ടു ദൈവത്തിന്റെ പിന്തുണയാലാണ് ഞങളുടെ   വിവാഹം നടന്നത്,  ദേവയാനി പറയുന്നു ,

വലിയൊരു താരത്തെ വിവാഹം ചെയ്യുന്നയാൾ എത്ര വലിയ താരമായിരിക്കണമെന്നും അതുകൊണ്ട്  ദേവയാനിയെ വിവാ​ഹം ചെയ്യുകയെന്നത് ശ്രമകരമായിരുന്നെന്ന് രാജകുമാരൻ വ്യക്തമാക്കി. വിവാ​ഹശേഷവും വീടിനുപുറത്തൊക്കെ   മാഡം എന്നാണ് തന്നെ  ഭർത്താവ്  വിളിച്ചതെന്നും നടി പറയുന്നു  . വിവാഹത്തിന് മുമ്പ് മാഡം എന്നാണ് വിളിച്ചത്  വിവാഹം കഴിഞ്ഞെന്നു  കരുതി ആ ബഹുമാനം പോകേണ്ടതില്ല എന്നും രാജകുമാരൻ  പറയുന്നു .  കല്യാണം കഴിഞ്ഞയുടനെ വധു വരന്റെ കാലിൽ വീഴണം. ദേവയാനി തന്റെ കാലിൽ തൊട്ട് വണങ്ങിയ ശേഷം ദേവയാനിയുടെ കാലിൽ താനും  വീണു. അത്രയും വലിയ നടിയെയാണ് വിവാഹം താൻ  ചെയ്തത് എന്നും അതുകൊണ്ട് താനും  ദേവയാനിയുടെ  അനു​ഗ്രഹം വാങ്ങി എന്നാണ് രാജകുമാരൻ പറഞ്ഞത്. പക്ഷെ അവിടെ ഉണ്ടായിരുന്ന തന്റെ  അസിസ്റ്റന്റുകൾ ഇത് കണ്ട ഞെട്ടിഎന്നും അവരും നാളെ  ‍ഇത് ചെയ്യണോ എന്നവർ ചിന്തിച്ചെന്ന് രാജകുമാരൻ പറഞ്ഞു.അതേസമയം  ഭർത്താവ് കാൽ തൊട്ട് വണങ്ങിയപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്ന് ദേവയാനിയും പറഞ്ഞു.

വിവാഹം നടന്നപ്പോൾ ഭയം ഉണ്ടായിരുന്നു . കാരണം ആരുടെ സപ്പോർട്ടും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ  ഇനി എന്ത് ചെയ്യും, ഇനി സിനിമകൾ കിട്ടുമോ  അമ്മയും അച്ഛനും ഇനി തന്നോട് സംസാരിക്കുമോ തുടങ്ങിയ ആശങ്കകൾ ആയിരുന്നു . അതിനൊപ്പം വിവാഹം ചെയ്തതിന്റെ സന്തോഷവും. സെക്യൂരിറ്റിയും ഇൻസെക്യൂരിറ്റിയും ഒരുപോലെ ആയിരുന്നുവെന്നും  ടെെം മെഷീൻ ലഭിച്ചാൽ വിവാഹം നടന്ന 2001 ലേക്ക് തിരിച്ച് പോകുമെന്നും  ആ കാലം ഒന്നുകൂടി കാണണമെന്ന് ആ​ഗ്രഹമുണ്ട് എന്നും ദേവയാനി പറയുന്നു . അന്നത്തെ സാഹചര്യം കുറച്ച് കൂടി നല്ല രീതിയിൽ ഇന്ന് കൈകാര്യം ചെയ്യാൻ പറ്റിയേനെയെന്നും ദേവയാനി വ്യക്തമാക്കി. ഭർത്താവിന് നേരെ വന്ന പരിഹാസങ്ങളെക്കുറിച്ചും ദേവയാനി സംസാരിച്ചു. ആര് എന്ത് പറഞ്ഞാലും വിവാഹ ജീവിതത്തിൽ  ആശങ്കയില്ല എന്നും  വിവാഹം കഴിഞ്ഞ ഭാര്യയും ഭർത്താവുമായി സന്തോഷത്തോടെ  കഴിയുന്നുവെന്നും ദേവയാനി പറഞ്ഞു . ഓരോരുത്തർക്കും ഓരോ അഭിപ്രായമുണ്ടാകും. അത് താണ്ടി നമ്മുടെ ജീവിതം പോസിറ്റീവായി മുന്നോട്ട് കൊണ്ട് പോകണം. നെ​​ഗറ്റീവായി ചിന്തിക്കുന്നവരെ  ജീവിച്ച് കാണിക്കണം. വിവാഹം ചെയ്തപ്പോൾ  മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്തിരുന്നില്ല. നന്നായി ജീവിക്കണം, ഒരു ദിവസം അവർ വരുമെന്ന് വിശ്വാസത്തോടെയാണ് ജീവിതം തുടങ്ങിയത്. പിന്നീട്  അടുത്തേക്ക് വന്നപ്പോൾ അമ്മയ്ക്ക് അച്ഛനും  അഭിമാനവും സന്താഷവും തോന്നിയെന്നും ദേവയാനി വ്യക്തമാക്കി.