ഹിറ്റ് മെലഡികളൊരുക്കിയ സംഗീത സംവിധായകന്‍ കെജെ ജോയ് ഓര്‍മ്മയായി!!

മലയാളിയ്ക്ക് എക്കാലവും ഓര്‍മിക്കാന്‍ ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ കെജെ ജോയ് ഓര്‍മ്മയായി. 77 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ് ജോര്‍ജ്ജ്. പക്ഷാഘാതത്തോട്…

മലയാളിയ്ക്ക് എക്കാലവും ഓര്‍മിക്കാന്‍ ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ കെജെ ജോയ് ഓര്‍മ്മയായി. 77 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ് ജോര്‍ജ്ജ്. പക്ഷാഘാതത്തോട് പൊരുതുന്നതിനിടെയാണ് ജോര്‍ജ് വിട പറഞ്ഞത്.

200ല്‍ അധികം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച മഹാരഥനാണ് ജോര്‍ജ്ജ്. ടെക്നോ മ്യുസീഷ്യന്‍ എന്നാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ എംഎസ് വിശ്വനാഥന്റെ അസിസ്റ്റന്റായിട്ടാണ് സംഗീത ലോകത്തേക്ക് ചുവടുവച്ചത്. 1975ല്‍ പുറത്തിറങ്ങിയ ലവ് ലെറ്റര്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് കെജെ ജോയ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം ചെയ്തത്.

ആരാധകര്‍ നെഞ്ചേറ്റിയ കസ്തൂരി മാന്‍മിഴി (മനുഷ്യ മൃഗം), സ്വര്‍ണ മീനിന്റെ ചേലൊത്ത കണ്ണാളേ (സര്‍പ്പം), എന്‍ സ്വരം പൂവിടും ഗാനമേ (അനുപല്ലവി), അക്കരെ ഇക്കരെ നിന്നാലെങ്ങനെ (ഇതാ ഒരു തീരം) തുടങ്ങിയ മെലഡികള്‍ എല്ലാം ജോര്‍ജ്ജിന്റെ പേര് അടയാളപ്പെടുത്തുന്നതാണ്. വിവിധ സംഗീത സംവിധായകര്‍ക്കായി 500 ലധികം ചിത്രങ്ങളില്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെജെ ജോയ് ആണ് തെന്നിന്ത്യന്‍ സിനിമയില്‍ ആദ്യമായി കീബോര്‍ഡ് അവതരിപ്പിച്ചത്. മലയാള അരനൂറ്റാണ്ടോളം നീണ്ടുനിന്ന സംഗീത യാത്രയായിരുന്നു കെജെ ജോയുടേത്. 1994-ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ദാദ’ ആണ് ജോര്‍ജ് സംഗീതമൊരുക്കിയ അവസാന ചിത്രം.