കാണികളോട് ഉടക്കി ജൂഡ് ആന്തണി; തർക്കം കെ എൽ എഫ് വേദിയിൽ

2018ല്‍ കേരളം അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു ‘2018 ‘  എന്ന  ജൂഡ് ആന്റണി ജോസഫ് ചിത്ര൦ ,  വമ്പൻ ഹിറ്റ് ആയ ചിത്രം കൂടിയായിരുന്നു അത്  ,ബോക്സ് ഓഫീസില്‍ 2018 പല കളക്ഷൻ റെക്കോര്‍ഡുകളും…

2018ല്‍ കേരളം അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു ‘2018 ‘  എന്ന  ജൂഡ് ആന്റണി ജോസഫ് ചിത്ര൦ ,  വമ്പൻ ഹിറ്റ് ആയ ചിത്രം കൂടിയായിരുന്നു അത്  ,ബോക്സ് ഓഫീസില്‍ 2018 പല കളക്ഷൻ റെക്കോര്‍ഡുകളും ഭേദിച്ച്  ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‍തു. എന്നാൽ സിനിമക്കെതിരെ ശ്കതമായ പ്രതിഷേധം റിലീസ് സമയത് തന്നെ ഉയർന്നിരുന്നു. നൂറ്റാണ്ട് കണ്ട മഹാ പ്രളയത്തിന്റെ നേരണഭുഭവങ്ങളെ വെള്ളിത്തിരയിലേക്ക് പകർത്തി എന്നവകാശപെട്ട സംവിധായകൻ ,സർക്കാർ സംവിധാനത്തെയും രാഷ്ട്രീയ പ്രവർത്തകരുടെ ഇടപെടലിനെയും പാറെ അവഗണിച്ചു എന്നായിരുന്നു അത്.  എന്നാൽ  ഈ വിഷയവുമായി ബന്ധപ്പെട്ട കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കുന്ന കേരള ലിറ്ററേച്ചറര്‍ ഫെസ്റ്റിവല്‍ സംവാദ വേദിയില്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും കാണികളും തമ്മില്‍ തര്‍ക്കം. ജൂഡ്, സിനിമ നിരൂപകന്‍ മനീഷ് നാരായണന്‍, ജിആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ അണിനിരന്ന സംവാദത്തിലാണ് തര്‍ക്കം നടന്നത്. ഇ  സിനിമയില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അവഗണിച്ചു എന്ന രീതിയില്‍ ഒരു കാണി ജൂഡ് ആന്തണിയോട്  ചോദിച്ച   ചോദ്യമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.

എന്നാൽ   താന്‍ ഈ ചോദ്യത്തിനുള്ള  ഉത്തരം നല്‍കിയതാണെന്നും ചോദ്യം ചോദിച്ചയാള്‍ക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് തന്‍റെ ദേഹത്തേക്ക് ഇടേണ്ടതില്ലെന്നും ജൂഡ് ആന്തണി പറഞ്ഞു ,ഒപ്പം മുഖ്യമന്ത്രിയെ താൻ  അപമാനിച്ചിട്ടില്ല എന്നും കൂട്ടിച്ചേർത്തു . കേരളത്തിന്‍റെ ദുരന്തത്തെ  ഒരു ജന ഒരുമായായ ണ്   ആ ചിത്രത്തില്‍ കാണിച്ചത്. അതിനെക്കുറിച്ച് താൻ സിനിമയിലൂടെ  പറഞ്ഞത് മനസിലായില്ലെന്ന് നിങ്ങള്‍ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്തയാളാണ് താനെന്നും ജൂഡ് ആന്തണി കൂട്ടിച്ചേർത്തു. നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലാകും. അതുകൊണ്ട് ഉത്തരം പറയാന്‍ സൌകര്യം ഇല്ലെന്ന് ജൂഡ്  പറഞ്ഞു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു. ഇതോടെ പ്രഷിഷേധം കൂടുതൽ ശക്തമായി .  ചോദ്യം ചോദിക്കുമ്പോള്‍ പാര്‍ട്ടി അംഗമാണോ എന്ന് പരിശോധിക്കുകയല്ല. ഉത്തരം നല്‍കുകയാണ് വേണ്ടത് സദസില്‍ നിന്നും  കാണികൾ പറഞ്ഞു. ഇതോടെ ചര്‍ച്ചയുടെ മോഡറേറ്ററായ മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ്  ഇടപെട്ട് സംസാരിച്ചു. സിനിമയെ വിമര്‍ശിക്കാം, അധിക്ഷേപിക്കേണ്ട കാര്യമില്ല ,  2018ല്‍ മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും, നിങ്ങള്‍ സിനിമയെടുത്തിട്ടു സംസാരിക്കൂ എന്നും ജോസി പറഞ്ഞതോടെ കാണികള്‍ക്കിടയില്‍ നിന്നും വീണ്ടും തര്‍ക്കം ഉയര്‍ന്നു. കാണാത്ത  എം വി കൈരളി കപ്പലിന്റെ കഥ പറയുന്ന ജൂഡ് ആന്തണി ജോസഫിന്റെ സിനിമയുടെ തിരക്കഥയൊരുക്കുന്ന ആൾ കൂടിയാണ് ജോസി ജോസഫ്.

ഓസ്‌കർ നോമിനേഷനിലേക്ക് മികച്ച ചിത്രത്തിന് വേണ്ടി പരിഗണിക്കപ്പെടുന്ന 265 സിനിമകളിൽ 2018 ഇടം പിടിച്ചിട്ടുണ്ട്.  ഇന്ത്യയിൽ നിന്ന് 2018ഉം, ഹിന്ദി ചിത്രം ട്വൽത് ഫെയിലുമാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന്. ലോകമെമ്പാടുമുള്ള മികച്ച സിനിമകളുടെ അക്കാദമി പട്ടികയിലാണ് ചിത്രം എത്തിയത്. നേരത്തെ മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്ന ‘2018’, എന്നാൽ ചിത്രം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചില്ല. ജനുവരി 23നാണ് ഓസ്‌കർ നോമിനേഷനുകൾ പ്രഖ്യാപിക്കുക.  265 സിനിമകളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാകും ഓസ്‌കറിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുക. ‘2018’ നോമിനേഷനിൽ ഉൾപ്പെടുമോ ഇല്ലയോ എന്നത് പ്രവചനാതീതമാണ്. 2018ലെ കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’. ചിത്രം ഈ വർഷത്തെ 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.