സഹതാരങ്ങളെ പോലെയായിരുന്നു ആദ്യം ഇരുവരും പെരുമാറിയിരുന്നത്

ബോളിവുഡിൽ ഏറെ  ആരാധകർ ഉള്ള താരദമ്പതികൾ ആണ് ദീപിക പദുക്കോണും രൺവീർ സിങ്ങും. ഇരുവരും നീണ്ട ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണു വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹം വലിയ ആർഭാടപൂർവം ആണ് നടന്നത്. ആരാധകരും…

ബോളിവുഡിൽ ഏറെ  ആരാധകർ ഉള്ള താരദമ്പതികൾ ആണ് ദീപിക പദുക്കോണും രൺവീർ സിങ്ങും. ഇരുവരും നീണ്ട ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണു വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹം വലിയ ആർഭാടപൂർവം ആണ് നടന്നത്. ആരാധകരും ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരുന്നു. ദിവസങ്ങൾ നീണ്ടു നിന്ന വിവാഹത്തിന്റെ ചിത്രങ്ങൾ താരങ്ങൾ തന്നെ പുറത്ത് വിട്ടിരുന്നു. എന്നാൽ വിവാഹത്തിന് മുൻപും പിൻപും ഇരുവരുടെയും പേരിൽ പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. ഇരുവരും വിവാഹിതരായി പിറ്റേ മാസം മുതൽ തന്നെ ദീപികയും രൺവീറും തമ്മിൽ വിവാഹ മോചനം നേടുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊന്നും ഈ താരദമ്പതികൾ മുഖവുരയ്ക്ക് എടുത്തിട്ടില്ല.

ഇരുവരും ഒന്ന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം ഇവർ സോഷ്യൽ മീഡിയയിൽ കൂടി ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇവരുടെ പ്രണയത്തെ കുറിച്ച് നടനും ഇവരുടെ സഹപ്രവർത്തകനായ ഗുൽഷൻ ദേവയ്യ എന്ന നടൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ , സിനിമയുടെ ആദ്യ ഷെഡ്യൂൾ തുടങ്ങുന്ന സമയത്ത് ഇരുവരും സഹപ്രവർത്തകർ മാത്രമായിരുന്നു. എന്നാൽ ഇവർക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ സെറ്റിൽ ഉള്ള എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇരുവർക്കുമിടയിൽ ഒരു കെമിസ്ട്രി വർക്ക് ചെയ്യുന്നുണ്ട് എന്നും ഞങ്ങൾക്കും തോന്നിയിരുന്നു. എന്നാൽ രണ്ടാം ഭാഗമായപ്പോഴേക്കും ഇരുവരും കൂടുതൽ അടുത്ത്.

ഒരു ദിവസം കാണുന്ന കാഴ്ച ദീപിക രൺവീറിന്റെ മടിയിൽ കയറി ഇരിക്കുന്നത് ആണ്. സത്യം പറഞ്ഞാൽ അത് കണ്ടു ഞങ്ങൾ എല്ലാം ഞെട്ടി. കാരണം ദീപിക അങ്ങനെ ഒന്നും ആയിരുന്നില്ല. ഇവർ തമ്മിൽ എപ്പോഴാണ് അടുത്തത് എന്ന് അറിയില്ല. ഒരു പക്ഷെ തുടക്കം മുതൽ രൺവീറിന് ദീപികയെ ഇഷ്ട്ടമായിരുന്നിരിക്കാം. അത് കൊണ്ട് തന്നെ രൺവീർ ദീപികയെ പ്രപ്പോസ് ചെയ്തിട്ടുമുണ്ടാകാം. എന്നാൽ ഇതിനെ കുറിച്ച് ഒന്നും തങ്ങൾക്ക് കൂടുതൽ അറിയില്ല എന്നും ദേവയ്യ പറഞ്ഞു. അതെ സമയം ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നായിക മാത്രമല്ല ദീപിക. നിരവധി പ്രൊഡക്ടുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്.