ഇങ്ങനെ ഒരു വീഴ്ചയ്ക് കാരണം ബിഗ് ബോസ് സംഘാടകർ കൂടിയാണ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനിയൻ മിഥുനെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മിഥുൻ പറഞ്ഞ തന്റെ ജീവിത കഥയിൽ ഇന്ത്യൻ ആർമിയെ ഉൾപ്പെടുത്തിക്കൊണ്ട് മിഥുൻ പറഞ്ഞ പ്രസ്താവന ഏറെ ചർച്ചചെയ്യപ്പട്ടിരുന്നു. മിഥുന്റെ…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനിയൻ മിഥുനെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മിഥുൻ പറഞ്ഞ തന്റെ ജീവിത കഥയിൽ ഇന്ത്യൻ ആർമിയെ ഉൾപ്പെടുത്തിക്കൊണ്ട് മിഥുൻ പറഞ്ഞ പ്രസ്താവന ഏറെ ചർച്ചചെയ്യപ്പട്ടിരുന്നു. മിഥുന്റെ ഈ പ്രസ്താവനെ ചോദ്യം ചെയ്തുകൊണ്ട് മോഹൻലാൽ കൂടി എത്തിയതോടെ നിരവധി വിമര്ശനങ്ങളാണ് സോഷ്യൽ മീഡിയയിൽ മിഥുന് എതിരെ ഇപ്പോൾ ഉയരുന്നത്. ഇതേ തുടർന്ന് ഇന്ത്യൻ ആർമിയെ തെറ്റായ രീതിയിൽ ചിത്രീകരിച്ചതിന് മിഥുന് എതിരെ നിയമനടപടികൾ എടുക്കുമെന്ന തരത്തിൽ ഉള്ള വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ മിഥുന്റെ നേട്ടങ്ങളെ ചോദ്യം ചെയ്തു കൊണ്ടും മിഥുൻ വുഷു ചാംപ്യൻഷിപ്പ് നേടിയിട്ടില്ല എന്നും പറഞ്ഞു ചിലർ രംഗത്ത് വന്നിരുന്നു.

എന്നാൽ ഇപ്പോൾ മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ശാലിനി ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഷോയുടെ നിലനിൽപ്പിനെ ഒരൊറ്റ മത്സരാർത്ഥിയുടെ സ്റ്റേറ്റ്മെന്റ് മാറ്റിമറിച്ചേക്കാം. 100 ദിവസത്തെ ബിഗ്ഗ്‌ബോസ്സ് യാത്രയിൽ മാനസികമായി പല വെല്ലുവിളികളും മത്സരാർത്ഥികൾ നേരിടുന്നുണ്ട്. ഷോ കഴിഞ്ഞതിനു ശേഷവും അപ്രതീക്ഷിതമായ എവിക്ഷനുകൾക്ക് ശേഷവും ഇതുപോലുള്ള സാഹചര്യങ്ങളിൽ കൂടി കടന്നുപോയ ഒരുപാട് പേരുണ്ടാകാം ഇത് വരെയും ചർച്ച ചെയ്യപ്പെട്ടില്ലാത്ത ഒരു വിഷയം പറയാൻ ശ്രമിക്കുന്നു, മാനസികാരോഗ്യം എല്ലാവർക്കും വളരെ പ്രാധാന്യമാണ്’ എന്നും ശാലിനി പറയുന്നു.

അനിയൻ മിഥുൻ തെറ്റ് ചെയ്‌തെന്ന് ബോധ്യമായെങ്കിൽ ഇജക്റ്റ് ചെയ്യുകയാണ് വേണ്ടത്. മിഥുൻ ചെയ്തത് തെറ്റാണ് എന്ന് തെളിഞ്ഞാൽ ഷോയിൽ നിന്നും പുറത്താക്കി നിയമത്തെ നേരിടട്ടെ. ഇന്ത്യൻ ആർമിക്ക് വാസ്തവ വിരുദ്ധമായ രീതിയിലുള്ള പ്രസ്താവനകൾ മിഥുനിൽ നിന്നും ഉണ്ടായതിന് വന്നേക്കാവുന്ന പരിണിത ഫലങ്ങൾ അറിയാനും അതുമായി മുന്നോട്ട് പോകുവാനും മിഥുൻ ബാധ്യസ്ഥൻ തന്നെ ആണ്. വാക്ക് ഔട്ട് ചെയ്യാൻ മിഥുൻ തയ്യാറാകുന്നുവെങ്കിൽ ഷോയിൽ നിന്ന് പോകുവാൻ അനുവദിക്കേണ്ടതുണ്ട്. അയാളുടെ സ്വാതന്ത്ര്യം, ഇങ്ങനെയൊരു സാഹചര്യത്തിൽ പുറത്തിറങ്ങി നേരിടേണ്ടുന്ന കാര്യങ്ങൾ, മാനസികാരോഗ്യം, നിയമ നടപടിയെ നേരിടൽ എല്ലാം കണക്കിലെടുത്ത് മിഥുനെ ഷോയിൽ നിന്നും പുറത്തുക്കുക തന്നെയാണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം മാനസികമായി ട്രോമയിൽ ആയി പോകുന്ന മധുൻ എന്തെങ്കിലും തെറ്റായത് ചെയ്താൽ ആര് സമാധാനം പറയും? ഇങ്ങനെ ഒരു അവസ്ഥ വരുന്നതിൽ ബിഗ് ബോസ് അധികൃതർക്കും പങ്കുണ്ട് എന്നും ശാലിനി പറയുന്നു.