എന്റെ വിവാഹത്തിന് പോലും ഞാൻ ഇത്ര വിലയുടെ സാരി ഉടുത്തിട്ടില്ല

നിരവധി ആരാധകരുള്ള നടിയാണ് ദേവി ചന്ദന. അഭിനയത്തിൽ മാത്രമല്ല ഡാൻസിലും അവരുടെ കഴിവ് എടുത്തു പറയണ്ട ഒന്നുതന്നെയാണ്. സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. നല്ലൊരു ക്ലാസിക്കല്‍ നര്‍ത്തകിയാണ് ദേവി…

നിരവധി ആരാധകരുള്ള നടിയാണ് ദേവി ചന്ദന. അഭിനയത്തിൽ മാത്രമല്ല ഡാൻസിലും അവരുടെ കഴിവ് എടുത്തു പറയണ്ട ഒന്നുതന്നെയാണ്. സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. നല്ലൊരു ക്ലാസിക്കല്‍ നര്‍ത്തകിയാണ് ദേവി ചന്ദന. പക്ഷേ ആഹാരത്തിന്റെ കാര്യത്തില്‍ യാതോരു നിബന്ധനയും വെക്കാതെയായിരുന്നു ദേവിയുടെ ജീവിതരീതി. അങ്ങനെ ആവശ്യത്തിലധികം വണ്ണവും വെച്ചു. തടി കുറയ്ക്കാനുള്ള തീരുമാനം എടുത്തതിന് പിന്നെ കാരണം അമൃത ടീവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ വന്നപ്പോള്‍ ദേവി വെളിപ്പെടുത്തി. ഭക്ഷണം കഴിച്ച്‌ തടി ഓവറായപ്പോള്‍ പലരും ഭര്‍ത്താവിനൊപ്പമുള്ള ചിത്രം കണ്ടാല്‍ സഹോദരനാണോ എന്ന് ചോദിച്ചു തുടങ്ങി.

ആദ്യമൊക്കെ അതത്ര കാര്യമാക്കിയില്ല  പക്ഷെ പിന്നീട് അതൊരു വിഷമമായി മാറി. അങ്ങനെയാണ് താൻ തടി  കുറയ്ക്കാൻ തീരുമാനിയ്ക്കുന്നത് എന്നും ദേവി ചന്ദന പറഞ്ഞിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ദേവി ചന്ദന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദേവി ചന്ദനയുടെ വാക്കുകൾ ഇങ്ങനെ, താൻ ഏറ്റവും പുതിയതായി  അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയൽ ആണ് ഭാവന. സീരിയലിൽ ഇപ്പോൾ വിവാഹത്തിന്റെ ഒരുക്കം ആണ്. അഞ്ച് ആറു ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ആഘോഷം ആണ്. അതിനു ഒരുപാട് സീനുകൾ ഒക്കെ ഉണ്ടാകും.

അപ്പോൾ ഒരുപാട് നല്ല വസ്ത്രങ്ങളും വേണം. ഈ തവണത്തെ ആടി സെയിലിന് അത്യാവശ്യം വസ്ത്രങ്ങൾ ഒക്കെ വാങ്ങിയിരുന്നു. വില കൂടിയ സാരികളും ചിലത് വാങ്ങിയിരുന്നു. എന്റെയോ എന്റെ അനുജന്റെയോ കല്യാണത്തിന് പോലും ഞാൻ ഇത്ര വിലയുള്ള സാരി ഉടുത്തിട്ടില്ല. ഇരുപത്തി എണ്ണായിരം രൂപയുടെ ഒരു സാരി ഉണ്ട് ആ കൂട്ടത്തിൽ. പതിനായിരം രൂപയുടെയും ഒരു സാരി ഉണ്ട്. ആടി സെയിലിൽ വാങ്ങിയത് ആയത് കൊണ്ട് ചെറിയ ഒരു ഡിസ്‌കൗണ്ടും കിട്ടിയിരുന്നു എന്നുമാണ് ദേവി ചന്ദന പറയുന്നത്.