ആ മോഹൻലാൽ ചിത്രം ഇറങ്ങിയപ്പോൾ സൂപ്പർഹിറ്റ് ആയി, സംവിധായകൻ സുകുമാരൻ

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരം സൂപ്പർസ്റ്റാർ എന്ന പദവി നേടിക്കൊണ്ട് തന്റെ ജൈത്ര യാത്ര തുടരുകയായിരുന്നു. നിരവധി ചിത്രങ്ങൾ ആണ് മോഹൻലാൽ അഭിനയിച്ച് സൂപ്പർഹിറ്റ്…

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരം സൂപ്പർസ്റ്റാർ എന്ന പദവി നേടിക്കൊണ്ട് തന്റെ ജൈത്ര യാത്ര തുടരുകയായിരുന്നു. നിരവധി ചിത്രങ്ങൾ ആണ് മോഹൻലാൽ അഭിനയിച്ച് സൂപ്പർഹിറ്റ് ആക്കി മാറ്റിയത്. മോഹൻലാലിനെ വെച്ച് ഒരു സിനിമ  ചെയ്യുക എന്നത് പല സംവിധായകരുടെയും സ്വപ്നം കൂടിയാണ്. അത്തരത്തിൽ മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്തു സൂപ്പർഹിറ്റ് ആക്കി മാറ്റിയ നിരവധി സംവിധായകരും ഉണ്ട്. ഇപ്പോഴിതാ സംവിധായകൻ സുകുമാരൻ താൻ ചെയ്ത മോഹൻലാൽ ചിത്രത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിക്കുന്നത്.

മോഹൻലാൽ നായകനായ പാദമുദ്ര സിനിമയുടെ സംവിധായകൻ ആണ് സുകുമാരൻ. സുകുമാരന്റെ വാക്കുകൾ ഇങ്ങനെ, പാദമുദ്ര സിനിമയിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് മോഹൻലാലിനെ ആയിരുന്നില്ല. എന്റെ മനസ്സിൽ നെടുമുടി വേണുവിനെ ആയിരുന്നു ആ ചിത്രത്തിൽ നായകനായി കണ്ടത്. അതിനു വേണ്ടി ഞാൻ നെടുമുടി വേണുവിനെ പോയി കാണുകയും ചിത്രത്തിനെ കഥ പറയുകയും ചെയ്തു.കഥ കേട്ട് ഇഷ്ട്ടപ്പെട്ട നെടുമുടി വേണു ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ അതിനു ശേഷം ആണ് നിർമ്മാതാവ് എന്നോട് പറയുന്നത് നായകനായി മോഹൻലാൽ മതിയെന്ന്. അത് എനിക്ക് വിഷമം ഉണ്ടായി. ഈ കാര്യം ഞാൻ നേരിട്ട് നെടുമുടി വേണുവിനോട് പോയി പറയുകയും ചെയ്തു.

അപ്പോൾ നെടുമുടി വേണു പറഞ്ഞത് മോഹൻ ലാൽ തന്നെ അഭിനയിക്കട്ടെ, എനിക്ക് എന്തെങ്കിലും ചെറിയ വേഷം തന്നാൽ മതിയെന്നാണ്. അങ്ങനെ മോഹൻലാലിനെ കാണാൻ ഞങ്ങൾ പോയി. ഒരു സിനിമയുടെ ലൊക്കേഷനിലേക്ക് ആണ് ഞങ്ങൾപോയത്. ആദ്യം കണ്ടപ്പോൾ മോഹൻലാലിന് നല്ല ജാഡ ആയിരുന്നു. സമയമില്ല, അഭിനയിക്കാൻ പറ്റില്ല എന്ന് ഒക്കെ ആദ്യം മോഹൻലാൽ പറഞ്ഞു. എന്നാൽ കഥ കേട്ട് കഴിഞ്ഞു മോഹൻലാലിനു കഥ ഇഷ്ട്ടപ്പെട്ടു. സിനിമ ചെയ്യാം എന്നും എന്നാൽ ഒരു മൂന്നു മാസം സമയം വേണമെന്നും പറഞ്ഞു. വേറെയും ചില സിനിമകൾ തീരാനുണ്ട് എന്ന്. അങ്ങനെ സമയം എടുത്ത് ചെയ്തത് കൊണ്ട് ആ ചിത്രം നല്ല രീതിയിൽ ചെയ്യുകയും സൂപ്പർഹിറ്റ് ആകുകയും ചെയ്തു.