ബേസിൽ ജോസഫ് ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം  ടോവിനോയും! സൂപ്പർ എന്ന് ആരാധകർ 

മുൻപൊരിക്കൽ ബേസിൽ ജോസഫ് ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നു എന്നുള്ള വാർത്ത എത്തിയിരുന്നു, പിന്നീട ആ ചിത്രം ഉപേക്ഷിച്ചു എന്നതും കേട്ടിരുന്നു, എന്നാൽ വീണ്ടും അങ്ങനൊരു സിനിമ എത്തുന്നു എന്നുള്ള സൂചന ആണ് ഇപ്പോൾ…

മുൻപൊരിക്കൽ ബേസിൽ ജോസഫ് ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നു എന്നുള്ള വാർത്ത എത്തിയിരുന്നു, പിന്നീട ആ ചിത്രം ഉപേക്ഷിച്ചു എന്നതും കേട്ടിരുന്നു, എന്നാൽ വീണ്ടും അങ്ങനൊരു സിനിമ എത്തുന്നു എന്നുള്ള സൂചന ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. മമ്മൂട്ടി നിർമാണ കമ്പനി ആയ മമ്മൂട്ടി കമ്പിനി ആണ് ഈ ചിത്രവും നിര്മിക്കുന്നതെന്നു റിപോർട്ടുകൾ പറയുന്നു, ഇപ്പോൾ മമ്മൂട്ടി കമ്പിനി യുവ സംവിധായകർക്ക് അവസരം നൽകുന്നു എന്നുള്ള വാർത്തയും സോഷ്യൽ മീഡിയിൽ എത്തിയിരുന്നു.

ഉണ്ണി ആർ ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്, ചിത്രത്തിൽ ടോവിനോയും മമ്മൂട്ടിക്കൊപ്പം എത്തുന്നു എന്നും സൂചനകൾ ഉണ്ട്,ഇങ്ങനൊരു ചിത്രം പുറത്തുവരുന്നെങ്കിൽ അത് സൂപ്പർ ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഈ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രസ്ഥവന ഇതുവരെയും അണിയറപ്രവര്തകര് പുറത്തുവിട്ടിട്ടില്ല,

ഗോദ, മിന്നൽ മുരളി, കുഞ്ഞിരാമായണം എന്നി ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് ഇപ്പോൾ ഹിന്ദിയിൽ രൺവീർ സിങ്ങുമായി ശ്കതിമാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ തിരക്കിലാണ്, അതുപോലെ മിന്നൽമുരളിയുടെ രണ്ടാം ഭാഗത്തിന്റെ ചില ആലോചനകളും ബേസിൽ ചെയ്യുന്നു എന്നും വാർത്ത എത്തിയിരുന്നു,