എനിക്ക് അറിയാവുന്ന വ്യക്തി ആയിരുന്നു, അത് കൊണ്ട് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല

ഈ തവണത്തെ ബിഗ് ബോസ് സീസൺ ഫൈവിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ദേവു. വൈബർ ദേവു എന്നാണ് താരം അറിയപ്പെട്ടിരുന്നത്. ബിഗ് ബോസ്സിൽ വരുന്നതിന് മുൻപ് തന്നെ താരത്തിന് ആരാധകർ ഉണ്ടായിരുന്നെങ്കിലും…

ഈ തവണത്തെ ബിഗ് ബോസ് സീസൺ ഫൈവിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ദേവു. വൈബർ ദേവു എന്നാണ് താരം അറിയപ്പെട്ടിരുന്നത്. ബിഗ് ബോസ്സിൽ വരുന്നതിന് മുൻപ് തന്നെ താരത്തിന് ആരാധകർ ഉണ്ടായിരുന്നെങ്കിലും ബിഗ് ബോസ്സിൽ എത്തിയതോടെ നിരവധി ആരാധകരെയാണ് ദേവു സ്വന്തമാക്കിയത്. നിരവധി ആരാധകരെ കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കിയ താരം ബിഗ് ബോസ്സിൽ തന്റേതായ സ്ഥാനം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടി എടുത്തിരുന്നു. മികച്ച പെർഫോമൻസ് ആണ് താരം ബിഗ് ബോസ്സിൽ കാഴ്ച വെച്ചത്. തന്റെ നിലപാട് യാതൊരു മടിയും ഇല്ലാതെ മറ്റുള്ളവരുടെ മുന്നിൽ തുറന്ന് പറയാനുള്ള ധൈര്യം ദേവു കാണിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ആണ് ദേവു ബിഗ് ബോസ്സിൽ നിന്ന് പുറത്തായത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് പരുപാടിയിൽ നിന്നും താൻ പുറത്ത് ആയത് എന്നും തീർത്തും അനീതി ആണ് കാണിച്ചിരിക്കുന്നത് എന്നും ബിഗ് ബോസ്സിൽ നിന്നും താൻ പുറത്ത് പോകേണ്ട ഒരു കാര്യവും ഇല്ലായിരുന്നു എന്നും അത് കൊണ്ട് തന്നെ തനിക്ക് ബിഗ് ബോസ്സിലേക്ക് റീ എൻട്രി നടത്താൻ ആഗ്രഹം ഉണ്ട് എന്നും ആണ് കഴിഞ്ഞ ദിവസം ദേവു പറഞ്ഞത്. ഇപ്പോഴിത ഒരിക്കൽ തനിക്ക് ഉണ്ടായ ഒരു മോശം അനുഭവം തുറന്ന് പറയുകയാണ് ദേവു. ഒരിക്കൽ പെർഫോം ചെയ്യുന്നതിന്റെ ഇടയിൽ ഒരാൾ എന്നെ ബാഡ് ടച്ച് ചെയ്തു. നമ്മൾ പറഞ്ഞു കൊടുത്ത സ്റ്റെപ്പിനേക്കാൾ ഒരു സ്റ്റെപ്പ് കൂടി അയാൾ അധികം ചെയ്തു.

എനിക്ക് അറിയാവുന്ന ആൾ ആയിരുന്നു. അയാളെ പ്രാക്ടീസ് ഒക്കെ ചെയ്യിച്ചത് ഞാൻ തന്നെ ആയിരുന്നു. അറിയാവുന്ന ആൾ ആയത് കൊണ്ട് തന്നെ ഒരിക്കലും അയാളിൽ നിന്ന് അങ്ങനെ ഒരു സമീപനം ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അത് കൊണ്ട് ഞാൻ പകച്ച് നിൽക്കുക ഒന്നും ചെയ്യാതെ അപ്പോൾ തന്നെ പ്രതികരിച്ചു. നല്ല അടി അയാൾക്ക് കൊടുത്തു. പെർഫോം കണ്ടു നിന്ന ചിലർക്ക് സംഭവം എന്താണെന്ന് മനസ്സിലായി കാണും. ആരെങ്കിലും മോശമായി പെരുമാറുമ്പോൾ വീട്ടിൽ പറയാം, കേസ് കൊടുക്കാം എന്നൊക്കെ കരുതി അപ്പോൾ പ്രതികരിക്കാതിരിക്കരുത്. അപ്പോൾ തന്നെ പ്രതികരിക്കണം. പിന്നത്തേക്ക് വെച്ചാൽ ഒന്നും നടക്കാൻ പോകുന്നില്ല എന്നുമാണ് ദേവു പറയുന്നത്.