സന്തൂര്‍ മമ്മി!!! അമ്മയായ ശേഷം കൂടുതല്‍ സുന്ദരിയായി മിയ ജോര്‍ജ്ജ്

മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി മിയ ജോര്‍ജ്ജ്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം അമ്മയായ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.…

മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി മിയ ജോര്‍ജ്ജ്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം അമ്മയായ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വെളള ബനിയനും ജീന്‍സും ധരിച്ചുള്ള സ്‌റ്റൈലിഷ് ചിത്രങ്ങളാണ് നടി പങ്കുവച്ചത്. അമ്മയായ ശേഷം മിയ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരെല്ലാം പറയുന്നത്.

‘ഞാന്‍ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോള്‍ വൈഫൈ ഉണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ ഫോണ്‍ പരിശോധിക്കാറുണ്ട്.. ഇത് ഞാന്‍ മാത്രമാണോ അതോ എല്ലാവരും ചെയ്യാറുണ്ടോ?..’, എന്നാണ് ചിത്രങ്ങളോടൊപ്പം മിയ കുറിച്ചത്.

സിനിമയില്‍ വീണ്ടും സജീവമാകണമെന്നും ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രതീക്ഷിക്കുകയാണെന്നും ആരാധകലോകം പറയുന്നു. ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തിയ ‘പ്രണയ വിലാസ’മാണ് മിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.