അവിസ്മരണീയമായ ചിലയിടങ്ങളിലൂടെയാണ് ജീവിതം ഈയിടെ എന്നെ കൈപിടിച്ച് നടത്തുന്നത് ; സംവിധായകൻ രഞ്ജിത്തിനൊപ്പം സാഗറും ജുനൈസും സിനിമയിലേക്ക് ?

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മികച്ച മത്സരാർത്ഥികളായിരുന്നു സാഗർ സൂര്യയും ജുനൈസ് വിപിയും. ഫൈനൽ ഫൈവ് വരെ എതാൻ സാഗറിന് സാധിച്ചില്ലെങ്കിലും ജുനൈസ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ മൂന്നാം സ്ഥാനം…

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മികച്ച മത്സരാർത്ഥികളായിരുന്നു സാഗർ സൂര്യയും ജുനൈസ് വിപിയും. ഫൈനൽ ഫൈവ് വരെ എതാൻ സാഗറിന് സാധിച്ചില്ലെങ്കിലും ജുനൈസ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ മൂന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് വീട്ടിനുള്ളിൽ വെച്ച് തന്നെ മികച്ച ഒരു സൗഹൃദം ഇരുവരും തമ്മിൽ ഉണ്ടായിരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷവും ആ സൗഹൃദം ഇരുവരും തുടർന്ന് പോകുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവമായ ഇരുവരും പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ സാഗർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. സംവിധായകൻ രഞ്ജിത്തിനും നടൻ ജോജു ജോർജിനും ജുനൈസിനും ഒപ്പം നിൽക്കുന്ന ചിത്രമാണത്.ചിത്രം പങ്കുവെച്ചുകൊണ്ട് സാഗർ കുറിച്ചത് ഇപ്രകാരമായിരുന്നു.

“അവിസ്മരണീയമായ ചിലയിടങ്ങളിലൂടെയാണ് ജീവിതം ഈയിടെ എന്നെ കൈപിടിച്ച് നടത്തുന്നത് എന്ന് തോന്നുന്നു. പ്രഗത്ഭരായ പലരെയും അടുത്ത് അറിയാനും അവരുടെ നല്ല അനുഭവങ്ങൾ കേൾക്കാൻ ഉള്ള അവസരം ഉണ്ടാവാനും ഇടയാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു മഹാഭാഗ്യമാണ്.” മികച്ച ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്.