ധനുഷുമായി പ്രണയം- ഐശ്വര്യയുമായി കോര്‍ത്ത് ശ്രുതി ഹാസന്‍, എന്റെ ദേഹത്തൊരു മൈക്രോ ചിപ്പ് വച്ച് നടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശ്രുതി

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനാണ് ധനുഷ്. അഭിനേതാവായി മാത്രമല്ല, നിര്‍മ്മാതാവ്, എഴുത്തുകാരന്‍, ഗാനരചിയിതാവ്, ഗായകന്‍ എന്നീ നിലകളിലും ധനുഷ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴില്‍ മാത്രമല്ല, മലയാളത്തിലും ബോളിവുഡിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍…

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനാണ് ധനുഷ്. അഭിനേതാവായി മാത്രമല്ല, നിര്‍മ്മാതാവ്, എഴുത്തുകാരന്‍, ഗാനരചിയിതാവ്, ഗായകന്‍ എന്നീ നിലകളിലും ധനുഷ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴില്‍ മാത്രമല്ല, മലയാളത്തിലും ബോളിവുഡിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ധനുഷിന് സാധിച്ചിട്ടുണ്ട്. അതേ സമയം ശ്രുതിഹാസനുമായി പ്ര്ണയത്തിലാണെന്ന ഗോസിപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വിവാഹിതനായ ധനുഷും ശ്രുതിയും തമ്മിലുള്ള പ്രണയം ധനുഷിന്റെ വിവാഹ ജീവിതത്തെ പോലും കാര്യമായി തന്നെ ബാധിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്റെ മകള്‍ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ. ധനുഷിന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു ഐശ്വര്യ.

ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോഴൊക്കെ തന്റെ സഹോദരിയുടെ സുഹൃത്ത് മാത്രമാണ് ഐശ്വര്യ എന്നായിരുന്നു ധനുഷ് പറഞ്ഞിരുന്നത്. ഐശ്വര്യ സംവിധാനം ചെയ്ത ത്രി ചിത്രത്തില്‍ ധനുഷ് നായകന്‍ ആയപ്പോള്‍ നായികയായി എത്തിയത് ഐശ്വര്യയുടെ കുട്ടിക്കാല സുഹൃത്തും കമല്‍ഹാസന്റെ മകളുമായ ശ്രുതി ഹാസനായിരുന്നു.
ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ധനുഷും ശ്രുതിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണങ്ങളുമായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയത്. ഈ ബന്ധം ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹബന്ധത്തെ പോലും ഉലച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല ഇതിന്റെ പേരില്‍ ഐശ്വര്യയും ശ്രുതിയും തമ്മില്‍ വഴക്കുണ്ടായെന്ന് വരെ വാര്‍ത്ത വന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്രുതി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ശ്രുതിയുടെ വാക്കുകള്‍,

ഇത്തരം പ്രചരണങ്ങളൊന്നും താന്‍ ഗൗനിക്കാറില്ല, ഞാന്‍ ആര്‍ക്കും വിശദീകരണം നല്‍കാന്‍ പോകുന്നില്ല. എന്റെ ദേഹത്തൊരു മൈക്രോ ചിപ്പ് വച്ച് നടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവന്‍ എന്റെ അടുത്ത സുഹൃത്താണ്. കലാപരമായി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറയുന്നുണ്ടെന്ന് കരുതി ആ ബന്ധത്തെ ചവറ്റുകുട്ടയില്‍ കളയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഒരിക്കലും ആളുകള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. പതിനായിരം ഗോസിപ്പുകള്‍ ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ എന്നെ സംബന്ധിച്ച് ആളുകളുമായി കണക്ടാകുന്നത് അപൂര്‍വ്വമായിട്ടാണ്. ധനുഷ് വളരെ പ്രധാനപ്പെട്ട സുഹൃത്താണ്. കാരണം ത്രിയിലെ നായിക വേഷം എന്നെ കൊണ്ട് പറ്റില്ലെന്ന് പലരും പറഞ്ഞപ്പോഴും എനിക്കൊപ്പം നിന്നത് ധനുഷായിരുന്നു.
ഞാന്‍ അവനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളുമുണ്ട്.