കുടുംബത്തിലേക്ക് പുതിയ അതിഥി, സന്തോഷം പങ്ക് വച്ച അപര്‍ണയും ജീവയും

വ്യത്യസ്തമായ അവതരണശൈലികൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ടയാളായി മാറിയ താരമാണ് ജീവ. സരിഗമപ എന്ന മ്യൂസിക് ഷോ ആയിരുന്നു ജീവയെ പ്രേക്ഷകരുടെ ഉള്ളിലെ ഇഷ്ടം നേടാന്‍ സഹായിച്ചത്. പിന്നീട് അപര്‍ണയും ആ ഷോയില്‍ കോ ആങ്കര്‍ ആയി…

വ്യത്യസ്തമായ അവതരണശൈലികൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ടയാളായി മാറിയ താരമാണ് ജീവ. സരിഗമപ എന്ന മ്യൂസിക് ഷോ ആയിരുന്നു ജീവയെ പ്രേക്ഷകരുടെ ഉള്ളിലെ ഇഷ്ടം നേടാന്‍ സഹായിച്ചത്. പിന്നീട് അപര്‍ണയും ആ ഷോയില്‍ കോ ആങ്കര്‍ ആയി എത്തുകയായിരുന്നു.
ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവാണ് അപര്‍ണജീവയും ഭാര്യ അപര്‍ണ്ണയും വയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും.
അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപര്‍ണ്ണ തോമസ്.ജെയിംസ് ആന്‍ഡ് ആലീസ് ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്.
യൂടൂബ് ചാനലിലൂടെയാണ് പുത്തന്‍ സന്തോഷമായ ഫോക്സ് വാഗണ്‍ പോളോ സ്വന്തമാക്കിയ വിശേഷം പങ്കുവെച്ചത്.

അപര്‍ണയുടെ വാക്കുകള്‍
ഞാന്‍ ഇപ്പോഴാണ് ഡ്രൈവിംഗ് പഠിച്ച് സെറ്റായത്. നേരത്തെ സ്‌കൂട്ടി അറിയാം. കാര്‍ ഡ്രൈവ് ചെയ്യാന്‍ അറിയില്ലായിരുന്നു. അടുത്തിടെയാണ് കാര്‍ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സെടുത്തത്. ഇതിനെല്ലാം സഹായിച്ച ആള്‍ ബാസിനാണ്. ഒരു കാര്‍ സ്വന്തമാക്കാനായതില്‍ അതീവ സന്തോഷവതിയാണ്. ഒടുവില്‍ ആഗ്രഹിച്ച വാഹനം ഞങ്ങളുടെ പാര്‍ക്കിംഗിലേക്ക് എത്തി. ഇത്രയും സന്തോഷം ദിവസമായിരുന്നു ഇന്ന്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി ജോയിന്‍ ആയി. പോളോ ഗേള്‍ ആണിത്. പിന്തുണ തന്നെ എല്ലാവരോടുമുള്ള സ്നേഹം അറിയിക്കുകയാണ്. ഇനിയും മുന്നോട്ട് ഇതേ സ്നേഹം തരണം.