കില്ലര്‍, കില്ലര്‍, ക്യാപ്റ്റന്‍ മില്ലര്‍! ധനുഷിന്റെ പുത്തന്‍ലുക്ക് ഏറ്റെടുത്ത് ആരാധകരും!

തമിഴ് സിനിമാ ലോകത്തെ മാത്രമല്ല.. ഇപ്പോള്‍ ഹോളിവുഡ് നടനായി കൂടി മാറിയ ധനുഷിന്റെ പുത്തന്‍ലുക്ക് ഏറ്റെടുത്ത് ആരാധകര്‍.. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ലുക്കിലുള്ള ഫോട്ടോയാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്…സോഷ്യല്‍ മീഡിയയില്‍…

തമിഴ് സിനിമാ ലോകത്തെ മാത്രമല്ല.. ഇപ്പോള്‍ ഹോളിവുഡ് നടനായി കൂടി മാറിയ ധനുഷിന്റെ പുത്തന്‍ലുക്ക് ഏറ്റെടുത്ത് ആരാധകര്‍.. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ലുക്കിലുള്ള ഫോട്ടോയാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്…സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്ക് പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കി മാറ്റാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുത്തന്‍ ലുക്കാണ് സോഷ്യല്‍ മീഡിയില്‍ ആഘോഷമായി മാറുന്നത്.

അതേസമയം, ധനുഷിന്റെ ഏറ്റവും പുതിയ സിനിമയുടെ ഗെറ്റപ്പാണോ ഇതെന്നും ആരാധകരില്‍ ചിലര്‍ സംശയം ഉണര്‍ത്തിയിരുന്നു… അദ്ദേഹം ഫോട്ടോയ്ക്ക് സിനിമയുടെ പേരാണ് ക്യാപ്ഷന്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ ധനുഷിന്റെ ഈ ഫോട്ടോ സംവിധായകന്‍ അരുണ്‍ മതേശ്വരനും പങ്കുവെച്ചത് ആരാധകരില്‍ ആവേശം ഉണര്‍ത്തിയിരിക്കുകയാണ്. ‘കില്ലര്‍, കില്ലര്‍, ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ക്യാപ്ഷന്‍ എഴുതിയാണ് അരുണ്‍ മതേശ്വരന്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്..

ധനുഷിന്റെ തിരുച്ചിദ്രമ്പലമാണ് ഏറ്റവും ഒടുവില്‍ റിലീസിന് എത്തിയ സിനിമ. ഇനി നാനേ വരുവേന്‍ എന്ന സിനിമയാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.. അതേസമയം ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിന് വേണ്ടിയും ആരാധകര്‍ കട്ട വെയ്റ്റിംഗാണ്.. നാളുകള്‍ക്ക് മുന്‍പ് സിനിമയുടേതായി ഒരു വീഡിയോ ധനുഷ് പുറത്ത് വിട്ടിരുന്നു.. ക്യാപ്റ്റന്‍ മില്ലെറി’ന്റെ ചിത്രീകരണം ഉടനെ തന്നെ തുടങ്ങുകയാണ്

എന്നാണ് വിവരം, തെലുങ്ക് നായകന്‍ സന്ദീപ് കിഷനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. അരുണ്‍ മതേശ്വരന്‍ സംവിധാനം ഒരുക്കുന്ന സിനിമയുടെ തിരക്കഥ എഴുതുന്നതും അദ്ദേഹം തന്നെയാണ്..