കോക്ക് മോശമാണെന്ന് പറഞ്ഞു, ഭീഷ്മപർവ്വവും കാതലും നിറഞ്ഞ സദസിലാണ് ഓടിയത്; നിലപാട് വ്യക്തമാക്കി ധ്യാൻ

സിനിമ റിവ്യൂകളെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ധ്യാൻ ശ്രീനിവാസൻ. ഒരാളുടെ അഭിപ്രായം കൊണ്ട് മാത്രം സിനിമ ഓടാതിരിക്കില്ലെന്ന് ധ്യാൻ പറഞ്ഞു. നല്ല സിനിമ ആയതുകൊണ്ട് മാത്രം തിയറ്ററിലേക്ക്…

സിനിമ റിവ്യൂകളെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ധ്യാൻ ശ്രീനിവാസൻ. ഒരാളുടെ അഭിപ്രായം കൊണ്ട് മാത്രം സിനിമ ഓടാതിരിക്കില്ലെന്ന് ധ്യാൻ പറഞ്ഞു. നല്ല സിനിമ ആയതുകൊണ്ട് മാത്രം തിയറ്ററിലേക്ക് ആളുകൾ വരണമെന്നില്ല. ജനങ്ങളുടെ തള്ളികയറ്റം ഉണ്ടാക്കാൻ സാധിക്കുന്ന സിനിമകൾ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രെൻഡിനനുസരിച്ച് സിനിമ മാറുകയാണ്. മലയാള സിനിമ ഒരു റിവ്യു കൊണ്ട് നശിക്കില്ല. അശ്വന്ത് കോക്ക്‌ മോശമാണെന്ന് പറഞ്ഞ ഭീഷ്മപർവ്വവും കാതലും ഇവിടെ നിറഞ്ഞ സദസിലാണ് ഓടിയത്. ആളുകൾ രസിക്കുന്ന നല്ല സിനിമകൾ ഉണ്ടാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും ധ്യാൻ വ്യക്തമാക്കി.

ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി അനിൽ ലാൽ സംവിധാനം നിർവഹിച്ച ചീന ട്രോഫി കഴിഞ്ഞ ദിവസമാണ് തീയറ്ററിൽ എത്തിയത്. പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചീന ട്രോഫിയുടെ ഛായാഗ്രാഹകൻ സന്തോഷ് അണിമയും എഡിറ്റർ രഞ്ജൻ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തലസംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ് നായർ, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനൽ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.