എന്നോട് എന്ത് ചോദിച്ചാലും ഞാന്‍ ഉത്തരം പറയും! അവന്‍ അങ്ങനെയാണ്..! ശ്രീനാഥ് ഭാസി വിഷയത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച, നടന്‍ ശ്രീനാഥ് ഭാസി ഉള്‍പ്പെട്ട കേസില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ രംഗത്ത്. ഈ അവതാരകയും ശ്രീനാഥ് ഭാസിയും രണ്ടുപേരും എന്റെ സുഹൃത്തുക്കളാണ് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.…

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച, നടന്‍ ശ്രീനാഥ് ഭാസി ഉള്‍പ്പെട്ട കേസില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ രംഗത്ത്. ഈ അവതാരകയും ശ്രീനാഥ് ഭാസിയും രണ്ടുപേരും എന്റെ സുഹൃത്തുക്കളാണ് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. സംഭവത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ.. നമ്മള്‍ അതില്‍ അഭിപ്രായം പറഞ്ഞതുകൊണ്ട് വലിയ കാര്യം ഒന്നും ഇല്ലെന്നും ധ്യാന്‍ കൗമുദി മൂവീസിനോട് പറഞ്ഞു..തന്റെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ധ്യാന്‍ സംഭവത്തില്‍ പ്രതികരണം അറിയിച്ചത്.

കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല…എന്ന് പറഞ്ഞാണ് ധ്യാന്‍ ഈ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചത്. രണ്ട് പേരും എന്റെ സുഹൃത്തുക്കളാണ്.. എന്താണ് സംഭവം എന്ന് എല്ലാവര്‍ക്കും അറിയാം.. ഞാന്‍ അതില്‍ പ്രത്യേകിച്ച് അഭിപ്രായം പറഞ്ഞിട്ട് കാര്യം ഒന്നുമില്ല. എനിക്ക് അത്തരം ചോദ്യങ്ങള്‍ ഒന്നും ഒരു പ്രശ്‌നം അല്ലെന്നും നടന്‍ പറയുന്നു.. ഞാന്‍ അങ്ങനെയുള്ള ചോദ്യങ്ങളെ തമാശ രീതിയില്‍ തന്നെ എടുക്കുന്ന ഒരാളാണ്..

അതുകൊണ്ട് തന്നെ എനിക്ക് അതില്‍ പ്രശ്‌നം ഒന്നുമില്ല.. എന്നോട് എന്ത് ചോദ്യം ചോദിച്ചാലും ഞാന്‍ ഉത്തരം പറയും.. ഓരോ വ്യക്തികള്‍ക്കും ഓരോ രീതിയാണ്.. അവന്‍ അങ്ങനെയാണ്..അവന് ഇഷ്ടപ്പെട്ട് കാണില്ല.. ഓരോ വ്യക്തികളും സംസാരിക്കുന്ന രീതിയും വേറെ ആയിരിക്കും എന്നും ധ്യാന്‍ പ്രതികരിച്ചു. അതേസമയം, തന്റെ ഏറ്റവും പുതിയ സിനിമാ സെറ്റില്‍ ആണ് ഇപ്പോള്‍

ധ്യാന്‍ ശ്രീനിവാസന്‍ ഉള്ളത്. ഐഡി എന്ന സിനിമയിലാണ് ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ഇതെന്നും ധ്യാന്‍ പറഞ്ഞു. നവാഗതനായ അരുണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഐഡി.