മോഹന്‍ലാല്‍ സിനിമകള്‍ ഡീഗ്രേഡിംഗ് ചെയ്യപ്പെടുന്നത് കൊണ്ടാണോ പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത്?!!

മലയാള സിനിമയില്‍ അഭിനയത്തിലൂടെ വളര്‍ന്ന് പിന്നീട് ഗായകനായും സംവിധായകനായും നിര്‍മ്മാതാവായും എല്ലാം തിളങ്ങുന്ന താരമാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഇതേ തുടര്‍ന്ന്…

മലയാള സിനിമയില്‍ അഭിനയത്തിലൂടെ വളര്‍ന്ന് പിന്നീട് ഗായകനായും സംവിധായകനായും നിര്‍മ്മാതാവായും എല്ലാം തിളങ്ങുന്ന താരമാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഇതേ തുടര്‍ന്ന് ലൂസിഫറിന്റെ രണ്ടാം ഭാഗവും എത്തും എന്ന് താരം ആരാധകരെ അറിയിച്ചിരുന്നു. എമ്പുരാന്‍ എന്ന പേരില്‍ ആയിരിക്കും ഈ സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുക എന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം എല്‍2 എന്ന ഹാഷ്ടാഗോടെ മോഹന്‍ലാലിന്റെ ഫോട്ടോ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍.

Mohanlals Lucifer 2nd part

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമ ജനഗണമനയുടെ പ്രമോഷന്റെ ഭാഗമായ ഒരു വേദിയില്‍ വെച്ച് നടനോട് വന്ന ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവും ആണ് ശ്രദ്ധ നേടുന്നത്. എമ്പുരാന്‍ ഒരു ചെറിയ ചിത്രമാണെന്ന് പറഞ്ഞ പൃഥ്വിയോട്, തുടര്‍ച്ചയായുള്ള മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഡിഗ്രേഡിംഗ് കാരണമാണോ ഒരു ചെറിയ ചിത്രം ആണ് എന്ന് പറയുന്നത് എന്ന ചോദ്യമാണ് വന്നത്.

അതിന് താരത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു… എമ്പുരാന്‍ ഒരു ചെറിയ ചിത്രം ആയതു കൊണ്ട് തന്നെയാണ് അങ്ങനെ പറയുന്നത്. അതോടൊപ്പം തന്നെ ഈ വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാവുമെന്ന് തനിക്ക് ഉറപ്പു പറയാന്‍ സാധിക്കില്ലന്ന് പറഞ്ഞിരുന്നു. ആടുജീവിതത്തിനു വേണ്ടിയാണ് താന്‍ ഒരുപാട് പുതിയ പ്രൊജക്റ്റുകള്‍ വേണ്ട എന്ന് വച്ചിരിക്കുന്നത്.

മലയാളത്തിലും അന്യഭാഷകളിലും ഒക്കെ തനിക്ക് ഒരുപാട് പ്രോജക്റ്റുകള്‍ ഇതിനുവേണ്ടി വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എമ്പുരാനേ ഈ വര്‍ഷം കൊണ്ടുവരാന്‍ സാധിക്കുമോന്ന തന്റെ ചോദ്യത്തിനും തന്റെ കയ്യില്‍ മറുപടി ഇല്ല. ചിലപ്പോള്‍ 2023 തുടങ്ങുന്ന സമയത്ത് ഒക്കെയായിരിക്കും ഷൂട്ടിംഗ് ആരംഭിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.