എന്റെ അഭിമുഖങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്! എന്നാൽ ഇത്രയൊക്കെ ആയാലും എനിക്ക് ഒരു കാര്യത്തിൽ പേടി ഉണ്ടായിരുന്നു, ധ്യാൻ ശ്രീനിവാസൻ 

ധ്യാൻ ശ്രീനിവാസന്റെ മിക്ക ഇന്റർവ്യൂസും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്, ഇപ്പോൾ നടന്റെ പുതിയ ചിത്രം വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായും ധ്യാൻ ചില അഭിമുഖങ്ങൾ കൊടുത്തിരുന്നു, എന്നാൽ ഇത് തന്നെ ഒരുപാട്…

ധ്യാൻ ശ്രീനിവാസന്റെ മിക്ക ഇന്റർവ്യൂസും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്, ഇപ്പോൾ നടന്റെ പുതിയ ചിത്രം വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായും ധ്യാൻ ചില അഭിമുഖങ്ങൾ കൊടുത്തിരുന്നു, എന്നാൽ ഇത് തന്നെ ഒരുപാട് ടെൻഷൻ അടിപ്പിച്ചു എന്ന് പറയുകയാണ് നടൻ ക്യൂ സ്‌റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ. സത്യത്തിൽ ഞാൻ ഈ സിനിമയുടെ പ്രമോഷൻ സമയത്തു ഏട്ടനോട് ചോദിച്ചു ഞാൻ ഇതിൽ പങ്കെടുക്കണോ  എന്ന്. കാരണം ഒരു പേടിയുണ്ടായിരുന്നു എനിക്ക്

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ എന്റെ കഥാപത്രം വളരെ ഡീപ്പായിട്ടുള്ള കഥാപാത്രമാണ്, പ്രത്യകിച്ചും ഒരു പ്രായമായ കഥാപാത്രത്തെ, പിന്നെ സെക്കന്റ് ഹാഫിൽ ഒരു പരിധിവരെ തങ്ങിനിർത്തുന്നത് എന്റെ കഥാപാത്രമാണ്. നിവിനാണ് പിന്നെ അതിന് ലിഫ്റ്റ് ചെയ്യുന്നത്. എങ്കിലും കഥ പോകുന്നത് എന്നിലൂടെയാണ്.

അതുകൊണ്ടു ഈ കഥപാത്രം വർക്കായില്ലെങ്കിൽ ഞാൻ കൊടുത്ത അഭിമുഖങ്ങൾ എല്ലാം പാളിപ്പോകും, എന്റെ അഭിമുഖങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ എന്റെ കഥാപാത്രം വർക്ക് ആയില്ലെങ്കിൽ ഞാൻ കൊടുത്ത അഭിമുഖങ്ങൾ എല്ലാം പാളിപ്പോകും അങ്ങനൊരു പേടി എന്നിലുണ്ടായിരുന്നു, അതുകൊണ്ടു സിനിമയുടെ പ്രമോഷനെ തന്നെ പങ്കെടുക്കണോ  എന്ന് പോലും ഞാൻ ചേട്ടനോട് ചോദിച്ചത്, എന്നാൽ ആടുജീവിതം ആണ് എന്നിലെ ആ പേടി മാറ്റിയത്, കാരണം രാജുവേട്ടൻ ആടുജീവിതത്തെ പ്രൊമോട്ട് ചെയ്യുന്ന രീതി ഞാൻ കണ്ടു. പുള്ളി പുറത്തുവരെ പോയി അഭിമുഖം കൊടുത്തു. കൂടാതെ വിശാഖ് പറഞ്ഞു നമ്മളുടെ സിനിമ പ്രൊമോട്ട് ചെയ്യണമെന്ന്, പക്ഷെ പ്രൊമോഷൻ നല്ല റീച്ചിലെത്തി, അതുകൊണ്ട് ഇന്റർവ്യൂസിലെ കണ്ടന്റുകളും പാളിയില്ല, പേടിച്ച രീതിയിൽ നടന്നില്ല ധ്യാൻ പറയുന്നു.