എന്റെ അതേ അസുഖമായിരുന്നു അവനും!! ചികിത്സയെടുത്തിരുന്നെങ്കില്‍ കലാഭവന്‍ മണി ഇന്നും നമുക്കൊപ്പമുണ്ടായിരുന്നേനെ-സലീം കുമാര്‍

മലയാളത്തിലെ അനശ്വര നടനാണ് കലാഭവന്‍ മണി. അകാലത്തിലാണ് മണിയെ വിധി കവര്‍ന്നെടുത്തത്. മണിയുടെ ജീവന്‍ അകാലത്തില്‍ തട്ടിയെടുത്ത രോഗത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് നടന്‍ സലീം കുമാര്‍. കൃത്യമായ ചികിത്സ തേടാന്‍ മണി തയ്യാറാവാത്തതാണ് മരണത്തിലേക്ക്…

മലയാളത്തിലെ അനശ്വര നടനാണ് കലാഭവന്‍ മണി. അകാലത്തിലാണ് മണിയെ വിധി കവര്‍ന്നെടുത്തത്. മണിയുടെ ജീവന്‍ അകാലത്തില്‍ തട്ടിയെടുത്ത രോഗത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് നടന്‍ സലീം കുമാര്‍. കൃത്യമായ ചികിത്സ തേടാന്‍ മണി തയ്യാറാവാത്തതാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് സലീം കുമാര്‍ പറയുന്നു. തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു മണിയ്ക്കും വന്നത്. ചികിത്സിച്ച് മാറ്റാവുന്ന അസുഖം മാത്രമായിരുന്നെന്നും സലീം കുമാര്‍ പറയുന്നു.

മണിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. പെട്ടെന്ന് പോകുമെന്ന് കരുതിയിരുന്നില്ല. കുറച്ചൊക്കെ മണിയുടെ സ്വഭാവം കൊണ്ട് കൂടിയായിരുന്നു സംഭവിച്ചതെന്നും താരം പറയുന്നു. എനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു അവനും വന്നത്. അവന്‍ കൃത്യമായി ചികിത്സ എടുത്തിരുന്നില്ല. അവനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നു, മണിയോട് വന്ന് ചികിത്സ എടുക്കണമെന്നെന്നും സലീം കുമാര്‍ പറഞ്ഞു.

വളരെ വേഗത്തില്‍ ചികിത്സിച്ച് മാറ്റാന്‍ പറ്റുന്ന അസുഖമായിരുന്നു ഞങ്ങള്‍ക്ക് പിടിപെട്ടത്. പക്ഷേ അവന്‍ പേടികൊണ്ട് ചികിത്സിക്കാതെ കൊണ്ട് നടന്നു. അസുഖം തിരിച്ചറിഞ്ഞ സമയത്തൊക്കെ അവന്‍ സ്റ്റേജ് ഷോകളും പരിപാടികളും ചെയ്തിരുന്നു. കസേരയില്‍ ഇരുന്നായിരുന്നു പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്.

അസുഖമുണ്ടെന്ന് സമ്മതിക്കാന്‍ മണി ഒരിക്കലും തയ്യാറായിരുന്നില്ല. ജനങ്ങളും സഹപ്രവര്‍ത്തകരും എന്ത് കരുതും എന്നൊക്കെയായിരുന്നു എപ്പോഴും അവന്‍ ചിന്തിച്ചത്. സിനിമയില്‍ നിന്ന് പുറത്താകുമോ എന്ന ചിന്തയായിരുന്നു. ആ ചിന്തകളൊക്കെ മാറ്റി കൃത്യമായി ചികിത്സ എടുത്തിരുന്നെങ്കില്‍ കലാഭവന്‍ മണി ഇന്നും നമുക്കൊപ്പമുണ്ടായിരുന്നേനെ എന്നാണ് സലിം കുമാര്‍ പറയുന്നത്.