ദിലീപേട്ടൻ എന്ന് വിളിച്ചാൽ മതിയെന്നാണ് താൻ പറഞ്ഞത്

നിരവധി ആരാധകരുള്ള നടനാണ് ദിലീപ്. ദിലീപ് ചിത്രങ്ങളിൽ കൂടി ആണ് ഒട്ടുമിക്ക നായികമാരും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായി തുടക്കം കുറിച്ച നായികമാർക്ക് ഒന്നും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദിലീപിന്റെ നായികയായി…

നിരവധി ആരാധകരുള്ള നടനാണ് ദിലീപ്. ദിലീപ് ചിത്രങ്ങളിൽ കൂടി ആണ് ഒട്ടുമിക്ക നായികമാരും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായി തുടക്കം കുറിച്ച നായികമാർക്ക് ഒന്നും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദിലീപിന്റെ നായികയായി തുടക്കം കുറിച്ചവർക്ക് എല്ലാം മികച്ച സിനിമ കരിയർ തന്നെയാണ് ഉണ്ടായത് എന്ന് പറയാം. മഞ്ജു വാര്യർ, മീര ജാസ്മിൻ, നവ്യ നായർ, കാവ്യ മാധവൻ, മീര നന്ദൻ, അഖില, സനുഷ, തുടങ്ങിയ നായികമാർ എല്ലാം തന്റെ ആദ്യ സിനിമയിൽ നായികയായി എത്തുന്നത് ദിലീപിനൊപ്പം ആണ്.കാവ്യ മാധവനും സനൂഷയും ബാലതാരമായി അഭിനയിച്ചിരുന്നു എങ്കിലും നായികയായി അരങ്ങേറ്റം കുറിക്കുന്നത് ദിലീപിന് ഒപ്പം ആയിരുന്നു.

എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ദിലീപിനെ അറിയാം എന്നും ചെറുപ്പത്തിൽ താൻ ദിലീപേട്ടന്റെ മടിയിൽ ഒക്കെ പോയിരുന്നു സംസാരിക്കാറുണ്ടായിരുന്നു എന്നും സനൂഷ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിലീപ് താനുമായി നല്ല ബന്ധം ഉണ്ടായിരുന്നു എന്നും അത് കൊണ്ട് തന്നെ ചെറുപ്പത്തിൽ മടിയിൽ ഒക്കെ പോയിരുന്നു താൻ സംസാരിക്കാറുണ്ടായിരുന്നു എന്നുമൊക്കെ ഒരിക്കൽ ഒരു അഭിമുഖത്തിൽ സനൂഷ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ദിലീപ് സനൂഷയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

cropped-Sanusha.jpg

സനൂഷ ആദ്യം തന്നെ അങ്കിൾ എന്നായിരുന്നു വിളിച്ചത്. എന്നാൽ ആ വിളി താൻ പറഞ്ഞാണ് മാറ്റിച്ചത്. പിന്നീടത് അങ്കിൾ എന്ന വിളി ദിലീപേട്ടാ എന്ന് ആക്കുകയായിരുന്നു. അതും ഞാൻ തന്നെ പറഞ്ഞാണ് അങ്ങനെ ആക്കിയത്. കാരണമായി ഞാൻ പറഞ്ഞത്, നിങ്ങൾ ഒക്കെ പെട്ടന്ന് വളർന്നു വലുതാകും. ഈ വിളി ഇപ്പോഴും ശീലിച്ചാൽ അപ്പോഴും അങ്ങനെയേ വിളിക്കാൻ പറ്റു എന്നും അത് കൊണ്ട് ഇപ്പോഴേ ദിലീപെട്ടാ എന്ന് വിളിച്ച് ശീലിക്കുന്നത് തന്നെയാണ് നല്ലത് എന്നുമാണ്. അങ്ങനെ ആണ് സനൂഷയുടെ അങ്കിൾ വിളി മാറ്റി ദിലീപേട്ടൻ എന്ന് വിളിക്കാൻ തുടങ്ങിയത്.