മാസാകാൻ ശിവണ്ണ, പാൻ ഇന്ത്യൻ ചിത്രം ‘ഗോസ്റ്റ്’ റിലീസ് ഉടൻ

ജയിലര്‍’ എന്ന സിനിമയിലെ കുറച്ച് രംഗങ്ങളിലൂടെ മാത്രം മലയാളി പ്രേക്ഷകരെയടക്കം ആവേശത്തിലെത്തിച്ച കന്നഡ നടനാണ് ശിവ രാജ്‍കുമാര്‍. ‘നരസിംഹ’ എന്ന കഥാപാത്രമായി എത്തി ചിത്രത്തില്‍ മാസാകുകയായിരുന്നു ശിവ രാജ്‍കുമാര്‍. കന്നഡയില്‍ മാത്രമല്ല മറ്റ് ഭാഷകളിലും താരം ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയങ്കരനായിരിക്കുകയാണ്. ശിവ രാജ്‍കുമാറിന്റെ പാൻ ഇന്ത്യൻ ചിത്രം ‘ഗോസ്റ്റ്’ റിലീസിന് തയ്യാറെടുക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.ശ്രീനിയാണ് ‘ഗോസ്റ്റെ’ന്ന ചിത്രത്തിന്റെസംവിധാനം. മസ്‍ത്രിയും പ്രസന്നയും തിരക്കഥ എഴുതുന്ന ചിത്രം ഒക്ടോബര്‍ 19ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജയറാമും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്ഷൻ ഹീസ്റ്റ് ത്രില്ലറായ ചിത്രത്തിന്റെ കലാ സംവിധാനം ‘കെജിഎഫ്’ ഫെയിം ശിവ കുമാര്‍ നിര്‍വഹിക്കുമ്പോള്‍ അര്‍ജുൻ ജന്യയാണ് ‘ഗോസ്റ്റി’ന്റെ സംഗീത സംവിധാനം.

കന്നഡയിലെ സൂപ്പര്‍ താരം രാജ്‍കുമാറിന്റെ മകനാണ് ആരാധകരുടെ ശിവണ്ണ. ‘ശ്രീ ശ്രീനിവാസ കല്യാണ’ എന്ന ചിത്രത്തില്‍ ബാല നടനായിട്ടാണ് ശിവ രാജ്‍കുമാര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ‘ആനന്ദ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി നായകനുമായി. ശിവ രാജ്‍കുമാര്‍ നായകനായി പിന്നീടെത്തിയ ചിത്രങ്ങളായ ‘രത സപ്‍തമി’, ‘മനമേച്ചിഡ ഹുഡുഗി’ എന്നിവയും വൻ ഹിറ്റുകളായി മാറി. ‘ഹാട്രിക് ഹീറോ’ എന്ന വിളിപ്പേരും താരത്തിന് ഇതോടെ ലഭിച്ചു. 1980കളില്‍ കന്നഡയില്‍ ഹിറ്റായി മാറിയ ചിത്രങ്ങളായ ‘സംയുക്ത’, ‘ഇൻസ്‍പെക്ടര്‍ വിക്രം’, ‘രണരംഗ’ തുടങ്ങിയവയിലൂടെ ആരാധകരുടെ ശിവണ്ണയായി അദ്ദേഹം പിന്നീട് മാറുകയുമായിരുന്നു. ‘ഓം’ എന്ന ചിത്രത്തിലൂടെ കര്‍ണാടക ചലച്ചിത്ര പുരസ്‍കാരവും നേടി മികച്ച നടനായും അടയാളപ്പെട്ടു ശിവ രാജ്‍കുമാര്‍. കൊമേഴ്‍സ്യല്‍ ആവര്‍ത്തിച്ച് പ്രേക്ഷകരുടെ പ്രിയ താരമായ ശിവ രാജ്‍കുമാര്‍ ‘ഹൃദ ഹൃദയ’, ‘ചിഗുരിഡ കനസ്’, ‘ജോഗി’ എന്നീ ചിത്രങ്ങളിലൂടെയും മികച്ച നടനുള്ള കര്‍ണാട സര്‍ക്കാരിന്റെ അവാര്‍ഡ് സ്വന്തമാക്കി.’രണരംഗ’യിലൂടെ ശിവ രാജ്‍കുമാര്‍ ആദ്യമായി സിനിമാ ഗായകനുമായി. ശിവ രാജ്‍കുമാറിന്റെ ആദ്യ തമിഴ് സിനിമയാണ് ‘ജയിലര്‍’. ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലെര്‍’ സിനിമയിലും ശിവ രാജ്‍കുമാര്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. അന്തരിച്ച പുനീത് രാജ്‍കുമാര്‍ സഹോദരനാണ്. ‘കബ്‍സ’ എന്ന കന്നഡ ചിത്രത്തിലും താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു. ശിവ രാജ്‍കുമാര്‍ ബിരുദ പഠനത്തിന് ശേഷം ആക്ടിംഗ് കോഴ്‍സും പഠിച്ചിരുന്നു. കുച്ചിപ്പുഡിയും ശിവ രാജ്‍കുമാര്‍ അഭ്യസിച്ചിരുന്നു.

Hot this week

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ്...

എന്നെ കുറിച്ചെന്തങ്കിലും എഴുതണമെന്ന് കരുതിയവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്;സുകന്യ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സുകന്യ, എന്നാൽ...

നീന കുറുപ്പും ചെമ്പില്‍ അശോകനും ഒന്നിയ്ക്കുന്ന ‘ഒരുകെട്ടുകഥയിലൂടെ’ ആരംഭിച്ചു!!

നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോഷന്‍...

അമ്പാന്‍ ഇനി നായകന്‍, നായിക അനശ്വര

ഹഫദ് ഫാസിലിന്റെ ആവേശത്തിലെ അമ്പാന്‍ ഇനി നായകന്‍. നവാഗതനായ ശ്രീജിത്ത് നായരാണ്...

Topics

അതൊക്കെ എന്റെ ജീവിതത്തിലെ അത്ഭുതങ്ങളാണ്! പ്രതീഷിക്കാതെ എത്തിയ ചിത്രത്തെ കുറിച്ചു; അസീസ് നെടുമങ്ങാട് 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസിസ് നെടുമങ്ങാട്, ഇപ്പോൾ...

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

Related Articles

Popular Categories