ദിലീപിന്റെ കൂടെ അഭിനയിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് ഷക്കീല

വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിൽ കൂടി പ്രേഷകരുടെ സ്നേഹം തിരികെ പിടിച്ചുകൊണ്ടിരിക്കുകയാണ് ദിലീപ്. ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. വിജയകരമായ മൂന്നാം വാരം പിന്നിട്ടുകൊണ്ടിരിക്കുകയാണ് ചിത്രം ഇപ്പോൾ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി…

വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിൽ കൂടി പ്രേഷകരുടെ സ്നേഹം തിരികെ പിടിച്ചുകൊണ്ടിരിക്കുകയാണ് ദിലീപ്. ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. വിജയകരമായ മൂന്നാം വാരം പിന്നിട്ടുകൊണ്ടിരിക്കുകയാണ് ചിത്രം ഇപ്പോൾ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ ആണ് ദിലീപ് പങ്കെടുക്കുന്നത്. അഭിമുഖത്തിൽ ദിലീപ് പറയുന്ന പല കാര്യങ്ങളും പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഒരിക്കൽ ഷക്കീല ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. തനിക്ക് ദിലീപിനൊപ്പം അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നാണ് ഷക്കീല പറയുന്നത്.

ദിലീപ് വളരെ നല്ല ഒരു നടൻ ആണെന്നും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതവുമായി താരതമ്യം ചെയ്യേണ്ട ആവശ്യമില്ല എന്നും ചാന്തുപൊട്ട് സിനിമ കണ്ടപ്പോൾ മുതൽ ഉള്ള തന്റെ ആഗ്രഹം ആയിരുന്നു ദിലീപിനൊപ്പം അഭിനയിക്കണം എന്നുള്ളത് എന്നും ഒരു സീൻ എങ്കിൽ ഒരു സീനിൽ എങ്കിലും ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ദിലീപിനൊപ്പം അഭിനയിക്കണം എന്നതുമാണ് ഷക്കീല പറഞ്ഞത്. എന്നാൽ പിന്നീട് ഒരു അഭിമുഖത്തിൽ ദിലീപിനോട് ഈ വിഷയം അവതാരിക പറഞ്ഞിരുന്നു . ഷക്കീലയ്ക്ക് ദിലീപിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ച്.

അതിനു ദിലീപിന്റ മറുപടി ഇങ്ങനെ ആയിരുന്നു. ഷക്കീലയ്ക്ക് ഒപ്പം അഭിനയിക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്നും എനിക്കും സന്തോഷമുള്ള കാര്യം തന്നെയാണ് അത് എന്നും താൻ ചെയ്യുന്ന പടത്തിൽ നല്ല കഥാപത്രങ്ങൾ ഷക്കീലയ്‌ക്ക്ക് ചെയ്യാൻ പറ്റുന്നവ വന്നാൽ ഉറപ്പായിട്ടും താൻ ഷക്കീലയെ വിളിക്കുമെന്നും അതിൽ ഒരു മടിയും താൻ വിചാരിക്കില്ല എന്നും ആണ് ദിലീപ് ഇതിനോട് പ്രതികരിച്ചത്.