നിര്‍ഭയരായ രണ്ട് സ്ത്രീകള്‍!! എളിമയും സ്‌നേഹവുമുള്ള വ്യക്തി, ഭാവനയ്‌ക്കൊപ്പം ലച്ചു

മലയാളത്തിന്റെ പ്രിയ താരം ഭാവന വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു ആനണ്ടാര്‍ന്ന് ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. പ്രിയ നായികയ്ക്ക് വന്‍ വരവേല്‍പ്പാണ് ആരാധകലോകം സമ്മാനിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ 5…

മലയാളത്തിന്റെ പ്രിയ താരം ഭാവന വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു ആനണ്ടാര്‍ന്ന് ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. പ്രിയ നായികയ്ക്ക് വന്‍ വരവേല്‍പ്പാണ് ആരാധകലോകം സമ്മാനിച്ചത്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ ആരാധകമനസ്സില്‍ ഇടംപിടിച്ച താരമാണ് ലച്ചു. ബിഗ് ബോസ്സില്‍ മത്സരാര്‍ത്ഥിയായ എത്തിയ ലച്ചുവിന് ആരോഗ്യ കാരണങ്ങളാല്‍ ഷോയില്‍ നിന്ന് പിന്‍മാറേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ ലച്ചു പങ്കുവച്ച ഫോട്ടോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നടി ഭാവനയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് ലച്ചു പങ്കുവച്ചിരിക്കുന്നത്. നിര്‍ഭയരായ രണ്ട് സ്ത്രീകള്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എളിമയും സ്‌നേഹവുമുള്ള വ്യക്തിയാണ് ഭാവനയെന്നും ലച്ചു കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. നടികര്‍ തിലകമെന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോയാണ് ലച്ചു പങ്കിട്ടിരിക്കുന്നത്.

ബിഗ്‌ബോസ് ഷോയില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ സ്വീകരിക്കാനെത്തിയ പങ്കാളിയെയും ലച്ചു പരിചയപ്പെടുത്തിയിരുന്നു. ശിവാജി സെന്നായിരുന്നു ലച്ചുവിന്റെ പങ്കാളി. അടുത്തിടെ ഇരുവരും ബന്ധം പിരിയുകയാണെന്നും ശിവാജി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരുന്നു.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട് എന്നായിരുന്നു ശിവാജി കുറിപ്പില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍ മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു.

ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്‌നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്റെ ശാപമാണ്. ഞങ്ങളുടെ സ്‌നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു.

അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാവിധ സ്‌നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം എന്നായിരുന്നു വേര്‍പിരിയല്‍ അറിയിച്ചുകൊണ്ട് ശിവാജി കുറിച്ചത്.