കാവ്യയെയും,ദിലീപിനെയും കണ്ട ആദ്യ കൂടികാഴ്ച്ചയെ പറ്റി ലാൽ ജോസ് 

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കാവ്യമാധവനും , ദിലീപും, ഇപ്പോൾ ഇവരെ കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇരുവരുടയും ആദ്യത്തെ കൂടികാഴ്ച്ചയെ പറ്റിയാണ്…

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കാവ്യമാധവനും , ദിലീപും, ഇപ്പോൾ ഇവരെ കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇരുവരുടയും ആദ്യത്തെ കൂടികാഴ്ച്ചയെ പറ്റിയാണ് ലാൽജോസ് പറഞ്ഞത്, കാവ്യയുടെ ആദ്യ ചിത്രം ആയിരുന്നു പൂക്കാലം വരവായി എന്ന ചിത്രം, അന്ന് രഞ്ജിത്തേട്ടന്റെ കൂടെ ആ സിനിമയിൽ ഞാനും വർക്ക് ചെയ്യുന്നുണ്ട്,

ശരിക്കും അന്ന് കമൽ സാർ പറഞ്ഞിട്ടാണ് ഞാൻ രഞ്ജിത്തിന്റെ കൂടെ വർക്ക് ചെയ്യ്തത്, അതോടു കൂടി ഞങ്ങൾ നല്ല സൗഹൃദത്തിൽ ആകുകയും ചെയ്യ്തു. പൂക്കാലം  വരവായി എന്ന ചിത്രത്തിൽ കുറെ കുട്ടികളെ വേണം അതിൽ ഒരാൾ ആയിരുന്നു കാവ്യ. അന്ന് ഒന്നാം ക്ലാസ്സിൽ ആണ് കാവ്യ പഠിക്കുന്നത്. ആ ഷൂട്ടിങ്ങിനിടയിൽ എന്നെ ജയറാമേട്ടൻ ഒരു പയ്യനെ വിളിച്ചു കാണിച്ചു അതാണ് ദിലീപ്.

കമലിന്റെ കൂടെ അടുത്ത പടത്തിൽ ഇവനും അസിസ്റ്റന്റ് ഡയറക്ടർ ആയി കാണും ജയറാമേട്ടൻ എന്നോട് പറഞ്ഞു, നീ എല്ലാം അവനു പറഞ്ഞുകൊടുക്കണം അങ്ങനെ അന്ന് മുതൽ ആണ് ദിലീപിനെ എനിക്ക് പരിചയം. ശരിക്കും അന്ന് ആ സിനിമയിലകൊച്ചു കുട്ടിയായ കാവ്യയും, ആസിറ്റന്റ് ഡയറക്ടർ ആയ ദിലീപും ഒന്നിക്കുമെന്നു അറിഞ്ഞിരുന്നില്ലല്ലോ ലാൽ ജോസ് പറയുന്നു, ഇരുവരും തമ്മിൽ 17 വയസ്സിന്റെ വത്യാസം ഉണ്ട്, ഇരുവരും ഒന്നിച്ചു നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്,