സൗബിന് ഷഹീറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന് ഒരുക്കുന്ന ജിന്നിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. നടി ലിയോണ ലിഷോയിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. താര കോശി എന്നാണ് ചിത്രത്തില്‍ ലിയോണയുടെ കഥാപാത്രത്തിന്റെ പേര്. ഏറെ ശ്രദ്ധിക്കപ്പെട്ട ‘ചന്ദ്രേട്ടന് എവിടെയാ’, ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജിന്ന്’. 2015ല്‍ കാര്‍ അപകടത്തില്‍ ചികിത്സലായിരുന്നു സിദ്ധാര്‍ഥ്, എല്ലാം ഭേദമായതിന് ശേഷം ഒരുക്കിയ ആദ്യ ചിത്രമാണ് ജിന്ന്.
സ്ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ, മനു വലിയവീട്ടില്‍ എന്നിവര്‍ നിര്‍മ്മിച്ച ജിന്ന് ഡിസംബര്‍ 30 റിലീസ് ചെയ്യും. സൗബിന് ഷാഹിര്‍ നായകനായ ചിത്രം ലാലപ്പന് എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്. ചിത്രത്തില്‍ സൗബിനെ കൂടാതെ ഷറഫുദ്ദീന്, കെപിഎസി ലളിത, ജിലു ജോസഫ്, ഷൈന്‍ ടോം ചാക്കോ, സാബുമോന്, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ്, എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥനാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിങ് ദീപു ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യിലുമാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് പ്രശാന്ത് പിള്ളയാണ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും അന്‍വര്‍ അലിയുമാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്. ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം മഷര്‍ ഹംസ, സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിന് .സ്റ്റില്‍സ് രോഹിത് കെ സുരേഷ്. പി ആര് ഓ മഞ്ജു ഗോപിനാഥ്. ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്, ഓഡിയോഗ്രാഫി എം ആര് രാജകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് കാരന്തൂരുമാണ്.