കാവ്യയുടെ കണ്ണ് നിറഞ്ഞ ആ സംഭവം!!.. ദിലീപ് തിരുത്തി പറഞ്ഞ വാക്കുകള്‍! വീണ്ടും വൈറലാകുന്നു…

ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരജോഡികളാണ് ദിലീപും കാവ്യയും. ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കോംബോ ആയിരുന്നു ദിലീപിന്റെയും കാവ്യയുടേയും ജോഡിയിലുള്ള സിനിമകള്‍. പിന്നീട് അവര്‍ ജീവിതത്തില്‍ തന്നെ താരജോഡികള്‍ ആവുകയായിരുന്നു. പ്രതിസന്ധികളും വിമര്‍ശനങ്ങളും ചിലരുടെ…

ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരജോഡികളാണ് ദിലീപും കാവ്യയും. ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കോംബോ ആയിരുന്നു ദിലീപിന്റെയും കാവ്യയുടേയും ജോഡിയിലുള്ള സിനിമകള്‍. പിന്നീട് അവര്‍ ജീവിതത്തില്‍ തന്നെ താരജോഡികള്‍ ആവുകയായിരുന്നു. പ്രതിസന്ധികളും വിമര്‍ശനങ്ങളും ചിലരുടെ സപ്പോര്‍ട്ടുകളും എല്ലാം പല ഭാഗങ്ങളിലായി നിന്ന് ഉയര്‍ന്നു. ഇപ്പോഴിതാ ഇരുവരും താങ്ങും തണലുമായി നിന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അടുത്തിടെ ഇരുവരും വിവാഹവാര്‍ഷികം ആഘോഷിച്ചത് എല്ലാം വലിയ വാര്‍ത്തകളായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നിന്നു.

ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട് ഇപ്പോള്‍. മഹാലക്ഷ്മിയും ആരാധകര്‍ക്ക് സുപരിചിത തന്നെയാണ്. കഴിഞ്ഞദിവസം ആയിരുന്നു ഇവരുടെ ജീവിതത്തിലെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷമാക്കിയത്. അതിനിടെയാണ് ഇരുവരുടെയും കല്യാണ വീഡിയോയും മറ്റും വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായത്്. വീഡിയോയില്‍ ദിലീപും കാവ്യയും മാധ്യമങ്ങളെ കണ്ടതും, ഇരുവരും സംസാരിക്കുന്നതും എല്ലാം ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. നല്ലൊരു ജീവിതം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടാകണമെന്ന് കാവ്യ പറഞ്ഞപ്പോള്‍ തന്നെ ദിലീപ് അതിനെ തിരുത്തുകയായിരുന്നു. ആ തിരുത്തല്‍ എന്തായിരുന്നുവെന്നും, അച്ഛന്റെ വിവാഹത്തിന് മകള്‍ പറഞ്ഞ വാക്കുകളുമാണിപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. നിങ്ങളുടെ എല്ലാ പിന്തുണയും പ്രാര്‍ത്ഥനയും ആണ് ഞങ്ങള്‍ക്ക് ആവശ്യം. ഞങ്ങള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാക്കാന്‍ നിങ്ങളെല്ലാവരും സ്‌നേഹത്തോടെ ഞങ്ങളെയൊക്കെ പിന്തുണയ്ക്കുക. പ്രാര്‍ത്ഥിക്കുക. ഞങ്ങളെ വളര്‍ത്തുന്ന എല്ലാവരോടും പറയുവാനുള്ളത് ശരിയല്ലാത്ത റിപ്പോര്‍ട്ടുകളും കാര്യങ്ങളും പറയാതിരിക്കുക എന്നത് മാത്രമാണ്. കാരണം എല്ലാ വിഷയങ്ങള്‍ക്കും എല്ലാപേര്‍ക്കും അറിയുന്നത് തന്നെയാണ്. ഒന്ന് രണ്ട് വര്‍ഷമായി ഞങ്ങള്‍ ഇങ്ങനെ ഒരുമിച്ച് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ നമുക്ക് ഒരു കൂട്ട് വേണം എന്ന് വേണ്ടി വന്നപ്പോള്‍ മകളും അമ്മയും സഹോദരങ്ങളും മറ്റുള്ള വീട്ടുകാരും, എല്ലാ പേരും കൂടി ഒരു കല്യാണം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ശരിക്കും പറഞ്ഞാല്‍ എന്റെ കുടുംബം ഉണ്ടായ പ്രശ്‌നങ്ങള്‍ ഒന്നും ഇതിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് എന്റെ പേരില്‍ ബലിയാടായ ആളെ തന്നെ ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്റെ മകള്‍ക്കും അത് 100% സമ്മതം തന്നെയായിരുന്നു. അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരുമായി സംസാരിക്കുന്നതും, പെട്ടെന്നുള്ള തീരുമാനത്തിലെത്തുന്നതുമെന്നുമാണ് ദിലീപ് അന്ന് പറഞ്ഞത്.

എല്ലാപേരും പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണ് തനിക്ക് പറയുവാനുള്ളത് കാവ്യ ആദ്യമായി പ്രതികരിച്ചു. എല്ലാം ഭംഗിയായി കഴിഞ്ഞു. എല്ലാവരും പിന്തുണയ്ക്കുക, പ്രാര്‍ത്ഥിക്കുക. നല്ലൊരു ജീവിതം ഉണ്ടാകണം. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അത് ആവശ്യമാണ്. എന്ന് കാവ്യ പറഞ്ഞതും, ദിലീപ് അതില്‍ ഇടപെടുകയായിരുന്നു. രണ്ടു പേരല്ല മൂന്ന് പേരാണ് എന്ന് ദിലീപ് ആദ്യം തിരുത്തി. അപ്പോള്‍ അയ്യോ സോറി എന്ന് കാവ്യ പറയുകയും ചെയ്തു. എന്നാല്‍ വീണ്ടും ദിലീപ് തിരുത്തിയ ശേഷം പറയുന്നു. മൂന്നല്ല നാലുപേരാണ്. ഒരമ്മ കൂടിയുണ്ട് എന്നാണ് കാവ്യ ദിലീപിനോട് പറഞ്ഞത്. ഇരുവരുടെയും ഈ സംഭാഷണമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്.