അച്ഛാ..അവരുടെ അടുത്തേക്ക് പോകരുത് കേട്ടോ, ഞാനൊക്കെ ഇവിടെ ജീവിച്ചോട്ടെ..!! മീനാക്ഷി ദീലീപിനോട് പറഞ്ഞത്

തെന്നിന്ത്യയുടെ സൂപ്പര്‍ നായികയാണ് തമന്ന. താരം ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ് ദിലീപ് ചിത്രത്തിലൂടെ. ബാന്ദ്രയില്‍ ദിലീപിന്റെ നായികയായിട്ടാണ് തമന്നയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. ആരാധകലോകം കാത്തിരിക്കുന്ന ബാന്ദ്ര തിയ്യേറ്ററിലേക്ക് എത്തുകയാണ് നവംബര്‍ 10ന്. ദിലീപും…

തെന്നിന്ത്യയുടെ സൂപ്പര്‍ നായികയാണ് തമന്ന. താരം ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ് ദിലീപ് ചിത്രത്തിലൂടെ. ബാന്ദ്രയില്‍ ദിലീപിന്റെ നായികയായിട്ടാണ് തമന്നയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. ആരാധകലോകം കാത്തിരിക്കുന്ന ബാന്ദ്ര തിയ്യേറ്ററിലേക്ക് എത്തുകയാണ് നവംബര്‍ 10ന്.

ദിലീപും തമന്നയും ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ്. പ്രൊമോഷനിടെ ദിലീപ് പങ്കുവച്ച രസകരമായൊരു അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാന്ദ്രയില്‍ തമന്നയ്ക്ക് ഒപ്പമുള്ള ഡാന്‍സ് രംഗത്തിന്റെ ഷൂട്ടിന് പോകുന്നതിന് മുമ്പ് മകള്‍ മീനൂട്ടി പറഞ്ഞ കാര്യമാണ് ദിലീപ് വേദിയില്‍ പങ്കുവച്ചത്.

സിനിമയുടെ ഏറ്റവും അവസാനമായിരുന്നു പാട്ട് സീനിന്റെ ഷൂട്ട്. ഷൂട്ടിംഗിന്റെ അന്നു രാവിലെ മീനാക്ഷി പറഞ്ഞത് കേട്ട് തളര്‍ന്ന് പോയെന്നും ദിലീപ് പറയുന്നു.

‘അന്ന് രാവിലെ ഞാന്‍ മോളെ വിളിച്ചു. ഇന്നെന്താ? എന്ന് മീനൂട്ടി ചോദിച്ചു. പാട്ടുണ്ട്, ഡാന്‍സാണ് എന്ന് ഞാന്‍ പറഞ്ഞു.

ആരുടെയൊപ്പം? എന്ന് മീനൂട്ടി ചോദിച്ചു,

ഞാനും തമന്ന മാമും, എന്ന് ദിലീപിന്റെ മറുപടി. ‘അച്ഛാ.. ആ പരിസരത്തൊന്നും പോവേണ്ട കെട്ടോ.. അച്ഛന്‍ ദൂരെ മാറി നിന്ന് എത്തിയെത്തി നോക്കീട്ടുള്ള പരിപാടിയൊക്കെ ചെയ്തോ… ലിറിക് പാടി നടക്കുകയോ മറ്റോ… അല്ലാതെ അവരുടെ അടുത്തേക്ക് പോകരുത് കേട്ടോ. ഞാനൊക്കെ ഇവിടെ ജീവിച്ചോട്ടെ അച്ഛാ…’ എന്നായിരുന്നു മീനൂട്ടി പറഞ്ഞത്.

അതുകേട്ട് താനാകെ തളര്‍ന്നെന്ന് ദിലീപ് പറഞ്ഞു. മീനൂട്ടി പറഞ്ഞത് തമന്നയോട് പറഞ്ഞു, ‘ഏയ് എനിക്ക് ഡാന്‍സ് തെരിയാത്’ എന്നായിരുന്നു തമന്ന പറഞ്ഞത്. അതു കേട്ടപ്പോള്‍ ആദ്യം സമാധാനം തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോള്‍ ഡാന്‍സ് പഠിക്കാത്ത ആള്‍ ഇത്രയും കളിക്കുമെങ്കില്‍, ഡാന്‍സ് പഠിച്ചെങ്കില്‍ എന്താകും എന്ന് അത്ഭുതപ്പെടുത്തിയെന്നും ദിലീപ് പറയുന്നു.