ജനപ്രിയ നായകനെ കാണാന്‍ എത്തിയത് ജനലക്ഷങ്ങള്‍!!! താനൂരിലെത്തിയ ദിലീപ് ലഭിച്ചത് വന്‍ സ്വീകരണം

ജനപ്രിയ നായകനാണ് ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായി തുടരുമ്പോഴും നടന്‍ ദിലീപിന് ആരാധകര്‍ കുറവല്ല. ഉദ്ഘാടന വേദികളിലെല്ലാം ജനപ്രിയ നായകന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അത്തരം ഒരു വന്‍ സ്വീകരണം ലഭിച്ച…

ജനപ്രിയ നായകനാണ് ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായി തുടരുമ്പോഴും നടന്‍ ദിലീപിന് ആരാധകര്‍ കുറവല്ല. ഉദ്ഘാടന വേദികളിലെല്ലാം ജനപ്രിയ നായകന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അത്തരം ഒരു വന്‍ സ്വീകരണം ലഭിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

മലപ്പുറം താനൂരില്‍ എത്തിയ നായകനെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് എത്തിയത്. ജനലക്ഷങ്ങളുടെ നടുവിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

പൊരിവെയിലും ചൂടും വകവെക്കാതെയാണ് ആരാധകര്‍ താരത്തിനെ കാണാന്‍ എത്തിയത്. ഇതിനു മുന്‍പും ദിലീപ് പല ചടങ്ങുകളില്‍ എത്തിയിരുന്നെങ്കിലും ഇത്രയും ജന ബാഹുല്യം ഇല്ലായിരുന്നു.

താനൂരിലെ മാള്‍ ഉദ്ഘാടകനായി എത്തിയതായിരുന്നു ദിലീപ്. മാര്‍ച്ച് 31നായിരുന്നു പരിപാടി. നടനെ കാണാന്‍ ഒട്ടേറെപ്പേര്‍ വേദിയില്‍ തടിച്ചുകൂടിയിരുന്നു. സീറ്റുകള്‍ നിറഞ്ഞു കവിഞ്ഞ് യുവാക്കള്‍ പലരും തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലും മറ്റുമായി കയറി നിന്നാണ് താരത്തിനെ കണ്ടത്. പൊരി വെയിലത്തും പുരുഷന്മാരും, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ ജനക്കൂട്ടമാണ് ദിലീപിനെ കാണാന്‍ എത്തിയിരുന്നത്.

നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജാ ചടങ്ങുകള്‍ നടന്നത്. ദിലീപ്149 എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്.