നായകന്മാര്‍ക്ക് സ്വന്തം ഇഷ്ടത്തിന് നായികമാരെ മാറ്റാം…എന്ത് തെറ്റാണ് ദിവ്യാ ഉണ്ണി ചെയ്തത്?

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികയാണ് ദിവ്യാ ഉണ്ണി. സിനിമയില്‍ വളരെ ചുരുങ്ങിയ കാലം മാത്രം നിന്ന നടിയാണ് ദിവ്യ. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരുടെയെല്ലാം നായികയായി തിളങ്ങിയ നടി ഏറ്റവും…

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികയാണ് ദിവ്യാ ഉണ്ണി. സിനിമയില്‍ വളരെ ചുരുങ്ങിയ കാലം മാത്രം നിന്ന നടിയാണ് ദിവ്യ. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരുടെയെല്ലാം നായികയായി തിളങ്ങിയ നടി ഏറ്റവും കൂടുതല്‍ കലാഭവന്‍ മണിയുമായുള്ള വിവാദത്തോടെയാണ്. കലാഭവന്‍ മണിയുടെ നായികയാവില്ലെന്ന് ദിവ്യ പറഞ്ഞെന്നായിരുന്നു വിവാദമായിരുന്നത്.

ഇപ്പോള്‍ സിനിമയില്‍ നിന്നുംമാറി സ്വസ്ഥമായി കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് താരം. മാത്രമല്ല ഡാന്‍സില്‍ സജീവമാണ് താരം. ഇപ്പോഴിതാ ജിതിന്‍ ജോസഫ് തന്റെ ആരാധനാപാത്രത്തെ കുറിച്ച് പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

90 കളില്‍ മലയാളത്തിലെ മുന്‍ നിര നടിമാരില്‍ ഒരാള്‍. ചുരുങ്ങിയ കാലയളവിനുള്ളില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരുടെയെല്ലാം നായികയായി തിളങ്ങിയ നടി. വ്യക്തിപരമായി മഞ്ജുവാരിയരേക്കാള്‍ ഇഷ്ടമുള്ള നടി.

മികച്ച സിനിമകള്‍ ഒട്ടേറെ ചെയ്തിട്ടും ചില പ്രേക്ഷകര്‍ അവരെ ഓര്‍ക്കുന്നത് കലാഭവന്‍ മണി യുമായുള്ള controversy യിലൂടെ ആണ്. കലാഭവന്‍ മാണിയുമായി ഒരു പാട്ടില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു എന്നതാണ് ആരോപണം. ദിവ്യ ഉണ്ണിയുടെ ഏതു വാര്‍ത്ത വന്നാലും അതിന്റെ അടിയില്‍ പോയി കലാഭവന്‍ മണിയുടെ കഥ പറഞ്ഞു, ‘ നീ ഞങ്ങളുടെ മണി ചേട്ടന്റെ കൂടെ അഭിനയിക്കില്ല അല്ലേടി ‘ എന്നൊക്കെപ്പറഞ്ഞുള്ള ചില 16 ആം നൂറ്റാണ്ടില്‍ നിന്ന് വണ്ടി കിട്ടാത്തവരുടെ കരച്ചില്‍ കാണാം.
cropped-divya-unni.jpg
‘നീ അഭിനയിച്ചില്ലെങ്കില്‍ എന്താ… നിന്നെക്കാള്‍ നിറമുള്ള സുന്ദരിയായ ഐശ്വര്യ റായ് മണിച്ചേട്ടന്റെ കൂടെ അഭിനയിച്ചല്ലോ ‘ എന്ന് വേറെ ചിലര്‍. കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചേ എന്ന് പറയുന്നവര്‍ തന്നെ ദിവ്യ ഉണ്ണിയെ ഐശ്വര്യ യുമായി compare ചെയ്തു ബോഡി shaming നടത്തുന്ന വിരോധാഭാസവും കാണാം. പിന്നെ എന്തിരനില്‍ കലാഭവന്‍ മണിക്ക് കിട്ടിയ റോളില്‍ അങ്ങനെ വീമ്പു പറയാനായി ഒന്നുമില്ല. ശങ്കര്‍ മിക്കപ്പോഴും മലയാളി actors നോട് ചെയ്യുന്നപോലെ ആളെ പൊട്ടനാക്കുന്ന ഒരു വേഷം എന്നതില്‍ കവിഞ്ഞു ഒന്നുമില്ല.

ഒരാളുടെ കൂടെ അഭിനയിക്കണോ വേണ്ടയോ എന്നുള്ളത് പൂര്‍ണമായും വ്യക്തിയുടെ സ്വാതന്ത്ര്യം ആണ്. കലാഭവന്‍ മണിയുടെ ജാതിയും കളറും കാരണം ആണ് ദിവ്യ ഉണ്ണി അഭിനയിക്കാന്‍ കൂട്ടാക്കാത്തത് എന്നൊക്കെയാണ് അവരെ ചീത്ത വിളിക്കുന്നവര്‍ ഇപ്പോഴും പറഞ്ഞു നടക്കുന്നത്. ഈ ആരോപണങ്ങള്‍ക്കൊന്നും ഒരു തെളിവോ അടിസ്ഥാനമോ ഇല്ലെന്നുള്ളത് വേറൊരു കാര്യം. പാര്‍ഥിപന്റെയും മനോജ് k ജയന്റെയുമൊക്കെ കൂടെ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട് എന്ന് വരുകില്‍ നിറം പറഞ്ഞുള്ള ആരോപണത്തില്‍ ഒരു കഴമ്പും ഇല്ലെന്നു മനസിലാക്കാം.

ഇനി അഭിനയിക്കാന്‍ വിസമ്മതിച്ചു എന്ന് തന്നെ ഇരിക്കട്ടെ. നായകന്മാര്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ചു നായികമാരെ മാറ്റുന്നത് സിനിമ ഫീല്‍ഡില്‍ പുതിയ കാര്യമല്ല. അവരൊന്നും ചെയ്യാത്ത എന്ത് തെറ്റാണു ദിവ്യ ചെയ്തത്. ഒത്തിരി നല്ല സിനിമകള്‍ ചെയ്ത ഒരു artist ne ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കൊല്ലങ്ങള്‍ക്ക് ശേഷവും വേട്ടയാടുന്നതിനെ അനുകൂലിക്കാന്‍ ആവില്ല. ഇനിയെങ്കിലും ജാതിയും colorum ഒക്കെ പറഞ്ഞു ആ വലിയ മനുഷ്യനെ, മണി ചേട്ടനെ victimise ചെയ്യുന്നത് നിര്‍ത്തണം ?? എന്നാണ് ജിതിന്‍ കുറിച്ചത്.