ജയറാമിന്റെയും പാർവ്വതിയുടെയും സ്ഥാനം നേടിയെടുത്തത് ദിലീപും കാവ്യയും!

ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു  ദിലീപിന്റെയും കാവ്യയുടെയും,  സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത് ഒരു വിവാഹം ആയിരുന്നു ഇരുവരുടെയും, എന്നിരുന്നാലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്തത്, 2016 നവംബർ 25…

dileep break jayaram's record

ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു  ദിലീപിന്റെയും കാവ്യയുടെയും,  സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത് ഒരു വിവാഹം ആയിരുന്നു ഇരുവരുടെയും, എന്നിരുന്നാലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്തത്, 2016 നവംബർ 25 നായിരുന്നു ഇരുവരും വിവാഹിതരായത്,സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഒരു വിവാഹം കൂടി ആയിരുന്നു ഇത്32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടായിരുന്നു. എന്നാൽ വിമർശനങ്ങളെ ഒന്നും കാര്യമാക്കാതെ കുടുംബത്തിനൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് ഇവർ. മഹാലക്ഷ്മി എന്ന പേരിൽ ഇവർക്ക് ഒരു മകളും ഉണ്ട്. രണ്ടു വയസ്സാണ് മഹാലക്ഷ്മിയുടെ പ്രായം. ഇപ്പോഴും ഇവരുടെ ദാമ്പത്യം പല പാപ്പരാസികളും ചർച്ചയാക്കാറുണ്ട്. ഗോസിപ്പുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ദമ്പതി കൂടിയാണ് കാവ്യയും ദിലീപും. എങ്കിൽ തന്നെയും ഇരുവരും ഒന്നിച്ച് പൊതു വേദികളിൽ എത്തുന്നതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

അത് പോലെ തന്നെ നിരവധി ആരാധകർ ഉള്ള താരദമ്പതികൾ ആണ് ജയറാമും പാർവതിയും. മലയാള സിനിമ താരങ്ങളിൽ മാതൃക ദാമ്പത്യം നയിക്കുന്ന താര ദമ്പതികളിൽ ഒരാൾ കൂടിയാണ് ഇവർ. വിവാഹശേഷം അഭിനയത്തിനു വിട പറഞ്ഞ പാർവതി കുടുംബവുമായി മുന്നോട്ട് പോകുകയാണ്. ജയറാമിന്റെ മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്, യുവനായകന്മാരുടെ കൂട്ടത്തിലേക്ക് കാളിദാസും എത്തിക്കഴിഞ്ഞു, മകൾ മാളവിക സിനിമയിൽ ഇതുവരെ എത്തിയിട്ടില്ല, എന്നിരുന്നാലും മാളവിക സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, തങ്ങളുടെ പുത്തൻ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ഇവർ പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ വർഷങ്ങൾ കൊണ്ട് പാർവതിയും ജയറാമും സ്വന്തമാക്കി വെച്ചിരുന്ന ഒരു റെക്കോർഡ് തകർത്തിരിക്കുകയാണ് ദിലീപും കാവ്യ മാധവനും. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായിക നായകന്മാരായി അഭിനയിച്ചും ജീവിതത്തിലും നായകനും നായികയുമായി ഒന്നിക്കുകയും ചെയ്ത ദമ്പതികൾ ആയിരുന്നു ജയറാമും പാർവതിയും. ഏകദേശം പത്തിൽ അധികം ചിത്രങ്ങളിൽ നായിക നായകന്മാരായി ആണ് ഇവർ അഭിനയിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയും ആയ ദമ്പതികൾ എന്ന റെക്കോർഡ് വര്ഷങ്ങളായി സ്വന്തമാക്കിയിരുന്നതാണ് ജയറാമും പാർവതിയും. എന്നാൽ ദിലീപും കാവ്യയും വിവാഹിതർ ആയതോടെ ജയറാമിന്റെയും പാര്വതിയുടെയും റെക്കോർഡ് നഷ്ടപ്പെട്ടിരിക്കുകയാണ്. ദിലീപും കാവ്യയും ഏകദേശം ഇരുപതോളം ചിത്രങ്ങളിൽ നായികയും നായകനുമായി അഭിനയിച്ച ദമ്പതികൾ ആണ്.