സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി ഒരു പ്രണയം, നവീന്റെ പ്രണയകഥ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നവീൻ അറക്കൽ. മോഡലിങ്ങിൽ കൂടി തുടങ്ങി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു താരം. മിനി സ്‌ക്രീനിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും തിളങ്ങിയ താരം ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധ ചെലുത്തുന്ന…

Naveen Arakkal love story

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നവീൻ അറക്കൽ. മോഡലിങ്ങിൽ കൂടി തുടങ്ങി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു താരം. മിനി സ്‌ക്രീനിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും തിളങ്ങിയ താരം ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ആൾ കൂടിയാണ്. ശരീര സൗന്ദര്യം നിലനിർത്താൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന നവീൻ കൂടുതലും നെഗറ്റീവ് വേഷങ്ങളിൽ ആണ് പ്രേഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്. അത് കൊണ്ട് തന്നെ വില്ലൻ പരിവേഷം ആണ് താരത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതും. അമ്മ , പ്രണയം, സീത , ബാലാമണി എന്നീ സീരിയലിലൂടെയൊക്കെയായിരുന്നു നവീൻ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ജാനിയിലെ വില്ലനായി എത്തിയപ്പോഴാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരകളിൽ മാത്രമല്ല, റിയാലിറ്റി ഷോ കളിലും താരം സജീവമാണ്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ജനപ്രീയ പരിപാടിയിലെ സജീവമായ ഒരു മത്സരാർത്ഥി കൂടിയാണ് നവീൻ.

ഇപ്പോൾ ഒരു ടി വി പരുപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നവീൻ അറക്കൽ. എം ജെ  ശ്രീകുമാർ അവതരിപ്പിക്കുന്ന പരുപാടിയിൽ വെച്ചാണ് നവീൻ തന്റെ പ്രണയ കഥ തുറന്ന് പറഞ്ഞത്. അഭിനയത്തിലേക്ക് എത്തുന്നതിന് മുൻപ് ഞാൻ മോഡലിംഗ് ആണ് ചെയ്തുകൊണ്ടിരുന്നത്. അന്നൊക്കെ ഫാഷൻ ഷോ പോലുള്ള പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. അവിടെ വെച്ചാണ് സിനിയെ ആദ്യമായി കാണുന്നത്. സിനി പരുപാടി കാണാൻ വന്നിരുന്നു. അപ്പോൾ അവിടെ വെച്ച് പരിചയപെട്ടു. പരിജയം സൗഹൃദം ആയി മാറി, സൗഹൃദം പ്രണയവും. പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു. മൂന്ന് വര്ഷം ഞങ്ങൾ പ്രണയിച്ചു. മൂന്നാമത്തെ വര്ഷം ആയപ്പോൾ വിവാഹവും കഴിച്ചു. പ്രണയം പത്തുവർഷം ഒന്നും നീണ്ടു പോയില്ല എന്നും താരം പറഞ്ഞു.

നവീൻ തോമസ് എന്നാണു എന്റെ യഥാർത്ഥ പേര്. എന്നാൽ ഈ ഫീൽഡിൽ വരുമ്പോൾ പേരിനു കുറച്ച് പഞ്ച് ഒക്കെ വേണ്ടേ? അപ്പോൾ എന്ത് കൊണ്ട് പേരിനൊപ്പം വീട്ട് പേരും കൂടി ചേർത്ത് നവീൻ അറക്കൽ എന്ന് ആക്കി കൂടാ എന്ന് ചിന്തിച്ചു. അങ്ങനെ ആണ് നവീൻ അറക്കൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് എന്നും താരം പറഞ്ഞു.