ദിലീപ് ജയിലായ 85 ദിവസം ആ കുടുംബത്തിന്റെ വരുമാനം നിലച്ചു!!

മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടനാണ് ദിലീപ്. ആ പേരിന് കളങ്കമേറ്റത് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനാണ് ദിലീപ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ നടന്‍ 85 ദിവസങ്ങള്‍ ജയിലിലായിരുന്നു. കുറ്റാരോപിതനായിരിക്കെ…

മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടനാണ് ദിലീപ്. ആ പേരിന് കളങ്കമേറ്റത് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനാണ് ദിലീപ്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ നടന്‍ 85 ദിവസങ്ങള്‍ ജയിലിലായിരുന്നു. കുറ്റാരോപിതനായിരിക്കെ നിരവധി ആക്രമണങ്ങള്‍ക്കൊടുവില്‍ നടന്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. വോയിസ് ഓഫ് സത്യനാഥന്‍ ആണ് തിയ്യേറ്ററിലെത്തിയിരിക്കുന്ന പുതിയ ദിലീപ് ചിത്രം.

ദിലീപ് എന്ന നടന്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണ്. ഒന്നും പബ്ലിസിറ്റിയ്ക്ക് വേണ്ടി പുറത്തുവരാറില്ല. അത്തരം ഒരു അനുഭവമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. സംവിധായകന്‍ ശാന്തിവിള ദിനേശ് ആണ് ദിലീപിന്റെ ആ നന്മ മനസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ദിലീപ് ജയിലിലായതോടെ ഒരു താരത്തിന്റെ കുടുംബത്തിലേക്കുള്ള വരുമാനം നിലച്ചു.
നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിലേക്കുള്ള കാരുണ്യപ്രവാഹം. ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ അനുഭവമാണ് ശാന്തിവിള ദിനേശ് പങ്കുവച്ചത്.

അന്ന് താനും മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദും വയനാട് വരെ പോകാന്‍ സെറ്റില്‍ നിന്നും ഒരു കാറില്‍ കയറി. ഒരു ഇന്നോവ കാര്‍ ആയിരുന്നു. കയറിയതും കാറിന്റെ ഡ്രൈവര്‍ അവരോട് സംസാരിക്കാന്‍ തുടങ്ങി.

ആ കാര്‍ ദിലീപിന്റെതായിരുന്നു. സെറ്റുകളില്‍ ഓടിക്കിട്ടുന്നതാണ് വരുമാനം. ഒരു ദിവസം മുഴുവന്‍ ഓടികിട്ടുന്ന വരുമാനം ചെന്നെത്തുന്നത് നടന്‍ കൊച്ചിന്‍ ഹനീഫയുടെ വീട്ടിലേക്കാണ്. വര്‍ഷങ്ങളായി തുടരുന്നതായിരുന്നു അത്.

പക്ഷേ ദിലീപ് നടിയെ ആക്രമിച്ച കേസിന്റെ പേരില്‍ ജയിലിലായ 85 ദിവസവും ആ കാര്‍ ഓടിയില്ല. അത്രയും ദിവസം ആ വീട്ടിലേക്ക് വരുമാനം എത്തിയില്ലായിരുന്നു. പിന്നീട് മൂന്നു ലക്ഷത്തോളം രൂപ ചിലവിട്ട് ആ കാര്‍ ദിലീപ് തന്നെ നന്നാക്കിയെടുത്ത
ശേഷമാണ് വീണ്ടും ഓടിത്തുടങ്ങിയത്.

ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബമാണ് നടന്‍ കൊച്ചിന്‍ ഹനീഫയുടേത്. അകാലത്തിലുള്ള ഹനീഫയുടെ വേര്‍പാട് കുടുംബത്തിനെ സാരമായി ബാധിച്ചിരുന്നു. കാത്തിരുന്ന് കിട്ടിയ ഇരട്ട കണ്‍മണികളോടൊപ്പം കുറച്ചുനാള്‍ മാത്രമേ താരത്തിന് കഴിയാന്‍ വിധി അനുവദിച്ചുള്ളൂ.