മമ്മൂക്ക കരയുന്നത് കണ്ടു അവിടെ കൂടി നിന്നവരും കരയുകയായിരുന്നു

നിരവധി ആരാധകരാണ് ശ്രീനിവാസൻ തിരക്കഥ എഴുതുന്ന ചിത്രങ്ങൾക് ഉള്ളത്. ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആണെന്നുള്ളത് ആണ് അതിന്റെ കാരണവും. അത്തരത്തിൽ ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമാണ് കഥ പറയുമ്പോൾ. ശ്രീനിവാസനും…

നിരവധി ആരാധകരാണ് ശ്രീനിവാസൻ തിരക്കഥ എഴുതുന്ന ചിത്രങ്ങൾക് ഉള്ളത്. ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആണെന്നുള്ളത് ആണ് അതിന്റെ കാരണവും. അത്തരത്തിൽ ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമാണ് കഥ പറയുമ്പോൾ. ശ്രീനിവാസനും മുകേഷും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ശ്രീനിവാസനും മമ്മൂട്ടിയും ആണ് പ്രധാന വേഷത്തിൽ എത്തിയത്. മീനായാണ് നായികയായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് മുകേഷ്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ മുകേഷ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുകയും ചെയ്തിരുന്നു.

ഒരു കല്യാണത്തിന് കണ്ടു മുട്ടിയപ്പോൾ ആണ് ശ്രീനി എന്നോട് കഥപറയുമ്പോൾ സിനിമയുടെ കഥ എന്നോട് പറയുന്നത്. ശ്രീനിയുടെ തന്നെ കഥ ആയത് കൊണ്ട് ആ കഥയിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ മമ്മൂക്കയോട് ഈ കഥ പറയാൻ പോയി. കഥയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ മുഴുവൻ കേൾക്കും മുൻപ് മമ്മൂട്ടി  സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. പ്രതിഫലത്തിനെ കുറിച്ച് പറഞ്ഞപ്പോൾ തനിക്ക് ഈ സിനിമ ചെയ്യുന്നതിന് പ്രതിഫലം ആവിശ്യമില്ല എന്നും മമ്മൂക്ക പറഞ്ഞു. അങ്ങനെ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. അശോക് രാജ് പ്രസംഗിക്കാൻ എത്തുന്ന രംഗം ഷൂട്ട് ചെയ്യുന്ന ദിവസം ഞങ്ങൾക്ക് മറക്കാൻ കഴിയില്ല.

ആ രംഗം ചിത്രീകരിക്കുന്ന സമയം തിരക്കഥയിൽ ചില തിരുത്തലുകൾ ഒക്കെ വരുത്തിക്കകൊണ്ടാണ് ശ്രീനി വന്നത്. മമൂക്ക വന്നു, ഷൂട്ടിംഗ് തുടങ്ങി. ആദ്യ ഡയലോഗ് പറഞ്ഞു രണ്ടാമത്തെ ഡയലോഗ് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന്റെ ശബ്‌ദം ഇടറി. അദ്ദേഹം വിങ്ങി പൊട്ടാൻ തുടങ്ങി. ഈ ഷോട്ട് എത്ര ടെക്ക് എടുത്താലും ഒരു കുഴപ്പവും ഇല്ല എന്ന് ഞങ്ങൾ ക്യാമറ മാനോട് പറഞ്ഞ്. .ഡയലോഗ് പറയാൻ കഴിയാതെ മമ്മൂക്ക തല കുനിച്ചു നിന്ന്. ഷൂട്ട് കാണാൻ വന്നവർ പിന്നിലുള്ള കഥ അറിയാതെ മമ്മൂക്ക കരയുന്നത് കണ്ടു  കൂടെ കരയുന്നു. അത്രത്തോളം വികാരനിർഭരമായ ദിവസമായിരുന്നു അത്. മമ്മൂക്കയുടെ റേഞ്ച് വെച്ച് രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് തീരേണ്ട ഷോട്ട് തീർന്നത് വൈകിട്ട് ആറ് മണിയോടെ ആണെന്നും മുകേഷ് പറഞ്ഞു.