ചാറ്റുകള്‍ ഡിലീറ്റ് ചെയ്തത് ഫോണ്‍ ഹാങ് ആകാതിരിക്കാന്‍, ആ ശബ്ദം മിമിക്രി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ്, അന്വേഷണം കാവ്യയിലേയ്ക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍നിന്നും അന്വേഷണ സംഠഘത്തിന് ലഭിച്ചത് നിര്‍ണായക തെളിവുകളെന്ന് റിപ്പോര്‍ട്ട്. ദിലീപിന് പുറമെ പ്രതിപട്ടികയിലുള്ളവരേയും സാക്ഷികളേയും കൂറുമാറിയവരേയയുമെല്ലാം വീണ്ടും ചോദ്യം…

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍നിന്നും അന്വേഷണ സംഠഘത്തിന് ലഭിച്ചത് നിര്‍ണായക തെളിവുകളെന്ന് റിപ്പോര്‍ട്ട്. ദിലീപിന് പുറമെ പ്രതിപട്ടികയിലുള്ളവരേയും സാക്ഷികളേയും കൂറുമാറിയവരേയയുമെല്ലാം വീണ്ടും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

നടന്‍ ദിലീപിനെ രണ്ട് ദിവസങ്ങളിലായി പതിനഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെയും തെളിവുകളുടെയും പശ്ചാത്തലത്തില്‍ കാവ്യ മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.


അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ആരോപണങ്ങളെല്ലാം ദിലീപ് നിഷേധിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തനിക്കെതിരെ പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും മിമിക്രിയാണെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. രണ്ട് സാമ്പിളുകള്‍ തന്റേതാണെന്നും ദിലീപ് സമ്മതിച്ചിട്ടുണ്ട്.

നിലവില്‍ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യ മാധവന്‍ ശ്രമിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് കാവ്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

അതേസമയം ഫോണിലെ രേഖകള്‍ നശിപ്പിക്കപ്പെട്ടതിലും കൃത്യമായ മറുപടിയുമായാണ് ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായത്. ഫോണിലെ വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിക്കാന്‍ സൈബര്‍ വിദഗ്ധനായ സായി ശങ്കറിന്റെ സഹായമുണ്ടായിരുന്നില്ലെന്നും ഫോണ്‍ ഹാങ് ആവാതിരിക്കാന്‍ താന്‍ തന്നെയാണ് ചാറ്റുകള്‍ ഡീലിറ്റ് ചെയ്തതെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്നും ദിലീപ് ആവര്‍ത്തിച്ചിട്ടുണ്ട്.