തന്റെ് ശരീരം ബിക്കിനി ഫോട്ടോ ഷൂട്ടിന് അനുയോജ്യമെന്ന് തോന്നി, അതിനാല്‍ കൊച്ചിയിലെത്തി: ജാനകി

അഭിനയത്തിന് പുറമെ ബിക്കിനി ഫോട്ടോ ഷൂട്ടുകളിലൂടെയും ആരാധകരുടെ നെഞ്ചില്‍ ഇടം നേടിയ താരമാണ് ജാനകി. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച ജാനകി ഒരുപിടി ഷോര്‍ട്ട് ഫിലിമുകളിലൂടെയും ബോള്‍ഡായ…

അഭിനയത്തിന് പുറമെ ബിക്കിനി ഫോട്ടോ ഷൂട്ടുകളിലൂടെയും ആരാധകരുടെ നെഞ്ചില്‍ ഇടം നേടിയ താരമാണ് ജാനകി. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന സിനിമയില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച ജാനകി ഒരുപിടി ഷോര്‍ട്ട് ഫിലിമുകളിലൂടെയും ബോള്‍ഡായ ക്യാരക്ടറുകളിലൂടെയും മലയാളി മനസ്സില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ചു. സോഷ്യല്‍ മീഡിയകളിലടക്കം ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ജാനകിക്ക് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളടക്കം വലിയ പിന്തുണയാണ് നല്‍കുന്നത്.

നിലവില്‍ ബിഗ് ബോസിന്റെ പുതിയ സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാനകി. മോഡലിങ് രംഗത്തേക്കുള്ള കടന്നുവരവിനെക്കുറിച്ച് ജാനകി മനസ്സ് തുറക്കുന്നു.

തന്റെ ശരീരം ബിക്കിനി ഫോട്ടോഷൂട്ടിന് അനുയോജ്യമാണെന്ന് തോന്നിയതിനാലാണ് ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്തതെന്ന് സിനിമാ താരം ജാനകി പറയുന്നു. ഒരു സിനിമയ്ക്ക് വേണ്ടി നന്നായി വര്‍ക്ക്ഔട്ട് ചെയ്തിരുന്നു. പക്ഷേ സിനിമ നടക്കാതെ വന്നു. ഞാന്‍ ഫിസിക്കലി ഫിറ്റായിരുന്നു. അപ്പോഴാണ് എന്റെ മനസില്‍ അങ്ങനെ ഒരു ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായത്. അതിനാലാണ് ബിക്കിനി ഷൂട്ട് നടത്തിയതെന്ന് ഒരു അഭിമുഖത്തില്‍ ജാനകി പറയുന്നു.

വീട്ടുകാരുടെ കണ്ണില്‍ പൊടിയാന്‍ വേണ്ടി കൊച്ചിയില്‍ ഒരു ഏവിയേഷന്‍ കോഴ്‌സ് ചെയ്യാനായാണ് എത്തിയത്. ആ സമയത്ത് തന്നെ ചെറുതായി മോഡലിംഗ് ചെയ്തു. അവസരങ്ങള്‍ ലഭിക്കാന്‍ കൊച്ചിയാണ് നല്ലതെന്ന് തോന്നി. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്നെ ഒരു മാഗസിന്റെ കവര്‍ഗേളായി. സൂര്യടീവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മമാനസം എന്ന സീരിയലില്‍ അഭിനയിച്ചു. പിന്നാലെ തേനും വയമ്പും, ഉണ്ണിമായ ഈറന്‍നിലാവ് തുടങ്ങിയ സീരിയലുകളുടേയും ഭാഗമായി.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്റ്റേജ് ഫിയറുള്ളയാളായിരുന്നു. പ്ലസ് ടുകാലത്താണ് സ്റ്റേജില്‍ കയറിയത്. ഡിഗ്രികാലത്ത് നാടകങ്ങളുടെ ഭാഗമായി. യൂത്ത്‌ഫെസ്റ്റിവല്‍ സമയത്തൊക്കെ സെലിബ്രിറ്റികളൊക്കെ വരുമ്പോള്‍ അവരെ പോലെയാകണം എന്ന് തോന്നിയിട്ടുണ്ട്. അതിന് പിന്നാലെയാണ് മോഡലിങ്ങിലേക്കും പിന്നാലെ സീരിയലിലേക്കും സിനിമയിലേക്കും ഇപ്പോള്‍ ബിഗ് ബോസിലേക്കും എത്തിയിരിക്കുന്നത്.

ചാവുകളി, ഹോളി വൂണ്ട്, രണം, ബ്രഡ് ആന്‍ഡ് ബട്ടര്‍ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. കുടുംബമാണ് തന്റെ പിന്തുണയെന്നും ജാനകി പറയുന്നു. എന്നെ നോക്കാന്‍ എനിക്കാവുമെന്ന് മനസിലായതോടെയാണ് അമ്മ എന്നെ എന്റെ വഴിക്ക് വിട്ടത്. അമ്മയും അനുജത്തിയുമാണ് വീട്ടില്‍. അച്ഛന്‍ നേരത്തെ മരിച്ചതാണ്. പൊലീസില്‍ എഎസ്‌ഐ ആയിരുന്നു അച്ഛന്‍. അനുജത്തിയും പോലീസില്‍ സെലക്ട് ആകുമെന്നാണ് പ്രതീക്ഷയെന്നും ജാനകി പറഞ്ഞിട്ടുണ്ട്.