മീനാക്ഷി വീണ്ടും അമ്മയുടെ അടുത്തേക്ക്, ശാന്തിവിള ദിനേശ് പറയുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ദിലീപും കാവ്യ മാധവനും. വലിയ വിവാദങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹവും വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇരുവരുടെയും ജീവിതത്തിലേക്ക്…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ദിലീപും കാവ്യ മാധവനും. വലിയ വിവാദങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹവും വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇരുവരുടെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ചില വിവാദങ്ങൾ കടന്നു വന്നതോടെ പ്രേഷകരുടെ വിമർശനങ്ങളും ഇവർക്ക് എതിരെ ഉണ്ടായി. പലരും ഇന്നും കാവ്യ മാധവനെയും ദിലീപിനെയും വിമർശിച്ച് എത്താറുണ്ട്. അത്തരത്തിൽ ഒരാൾ ആണ് മാധ്യമ പ്രവർത്തകൻ ആയ പെല്ലിശ്ശേരി. പലപ്പോഴും പെല്ലിശ്ശേരി തന്റെ വീഡിയോകളിൽ ദിലീപിനെ കുറ്റപ്പെടുത്തിയും വിമർശിച്ചും നിരവധി കാര്യങ്ങൾ ആണ് പറയുന്നത്. പല കാര്യങ്ങളും ഇത്തരത്തിൽ ദിലീപിനെ രൂക്ഷമായി ബാധിക്കുന്നവ ആണ്.

ഇപ്പോഴിതാ പെല്ലിശ്ശേരിയുടെ ഈ പ്രവർത്തിയെ ചോദ്യം ചെയ്തു എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപ് ചിത്രമായ പ്രഫസർ ഡിങ്കനെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ആണ് ശാന്തിവിള ദിനേശ് പെല്ലിശ്ശേരിയെ കുറിച്ച് പറയുന്നത്. പ്രഫസർ ഡിങ്കൻ വരാൻ പോകുന്നതിൽ വെച്ച് മികച്ച ചിത്രം ആയിരിക്കും എന്നും താൻ ചിത്രത്തിന്റെ കുറച്ച് വിശ്വൽ കണ്ടിരുന്നു എന്നും ആണ് ശാന്തിവിള ദിനേശ് പറയുന്നത്. ചിത്രത്തിന്റെ പൂജയ്ക്ക് പെല്ലിശ്ശേരിയെ ക്ഷണിച്ചിരുന്നില്ല എന്നും ശാന്തിവിള പറയുന്നു. അവസരം കിട്ടുമ്പോൾ എല്ലാം ദിലീപിനെ കുറ്റപ്പെടുത്താനും വില കുറച്ച് സംസാരിക്കാനാണ് പെല്ലിശ്ശേരി ശ്രമിക്കുന്നത് എന്നാണ് ശാന്തിവിള പറയുന്നത്.

പെല്ലിശ്ശേരിയുടെ ഓരോ വിഡിയോയും ഇന്ന് എങ്ങനെ ദിലീപിനെ കുറ്റപ്പെടുത്താം എന്ന് ചിന്തിച്ച് കൊണ്ടാണ്. ദിലീപ് കാവ്യ മാധവനുമായി വേർപിരിയുന്നു, ദിലീപ് മൂന്നാമന് വിവാഹം കഴിക്കുന്നു, മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുന്നു എന്നൊക്കെ ഉള്ള തലക്കെട്ടുകൾ കൊടുത്താണ് ഇദ്ദേഹം വീഡിയോ ചെയ്യുന്നത്. ദിലീപിനോട് കടുത്ത പകയാണ് ഇദ്ദേഹത്തിന് ഇന്ന് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും. ഇത്തരത്തിൽ കുടുംബം തകർക്കുന്ന രീതിയിലെ സംസാരങ്ങൾ എന്തിനാണ് എന്ന് തനിക്ക് മനസ്സിലാകുന്നില്ല, കുറേനാളായി അയാൾ ഇത് പറയാൻ തുടങ്ങിയിട്ട് എന്നും എന്നാൽ എന്തിനു വേണ്ടിയാണ് ഇയാൾ ഇങ്ങനെ ചെയ്യുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും ആണ് ശാന്തിവിള ദിനേശ് പറയുന്നത്.