താൻ ഒരുപാട് സന്തോഷിച്ച് ചെയ്ത പടമാണ് അതെന്ന് മോനിഷ പറഞ്ഞിരുന്നു

മോനിഷയെ ഓർക്കാത്ത മലയാളികൾ കുറവാണ്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മോനിഷയെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.മലയാളികള്‍ ഇന്നും ഏറെ സങ്കടത്തോടെ ഓര്‍ക്കുന്ന വിയോഗമാണ് മോനിഷയുടേത്. നമ്മെ മതിമറപ്പിക്കും വിധം…

മോനിഷയെ ഓർക്കാത്ത മലയാളികൾ കുറവാണ്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മോനിഷയെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.മലയാളികള്‍ ഇന്നും ഏറെ സങ്കടത്തോടെ ഓര്‍ക്കുന്ന വിയോഗമാണ് മോനിഷയുടേത്. നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ട് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ് എന്നായിരുന്നു എംടി വാസുദേവന്‍ നായര്‍ മോനിഷയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഡിസംബര്‍ അഞ്ചിനായിരുന്നു താരം കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞത്. ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടായ കാറപകടമാണ് താരത്തിന്റെ ജീവനെടുത്തത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു മോനിഷ. ആദ്യ സിനിമയിലൂടെ തന്നെ ഉര്‍വശി പട്ടം സ്വന്തമാക്കിയ അഭിനേത്രിയെ ഓര്‍ക്കുമ്പോള്‍ ഇന്നും തീരാവേദനയാണ്.

എന്നാൽ മോനിഷയുടെ മരണത്തോടെയാണ് താരത്തിന്റെ ‘അമ്മ ശ്രീദേവി അഭിനയത്തിലേക്ക് വരുന്നത്. അതിന്റെ കാരണം മോനിഷ ആണെന്നും ശ്രീദേവി പറയുന്നു. ഞാൻ അഭിനയം നിർത്തുമ്പോൾ അമ്മ തുടങ്ങണം എന്ന് അവൾ പറയുമായിരുന്നു എന്നാണ് ശ്രീദേവി പറയുന്നത്. ഇപ്പോഴിത മോനിഷ അഭിനയിച്ച കന്മദം ചിത്രത്തിനെ കുറിച്ച് ഉള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ശ്രീദേവി. വളരെ ആസ്വദിച്ച് സന്തോഷത്തോടെ മോനിഷ ചെയ്ത ചിത്രമായിരുന്നു കന്മദം എന്നാണ് ശ്രീദേവി പറയുന്നത്. മോനിഷയ്ക്ക് ഏറ്റവും പ്രീയപ്പെട്ട ചിത്രവും ഇത് തന്നെ ആയിരുന്നു. കാരണം ഈ ചിത്രത്തിൽ മോഹിനിയാട്ടം മുതൽ നാടോടി നൃത്തം വരെ ചെയ്യാൻ മോനിഷയ്ക്ക് കഴിഞ്ഞു എന്നതാണ് അവൾക്ക് സന്തോഷംനൽകിയത് . അത് പോലെ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങും ഏറെ ആസ്വദിച്ചിരുന്നു അവൾ.

മോഹൻലാലും വിനീതും ആയിരുന്നു ഷൂട്ടിങ് സെറ്റിൽ അവളുടെ കൂട്ട്.ഇവർ മൂന്നു പേരും കൂടിയാണ് നൃത്തത്തിന്റെ മുദ്രകൾ ഒക്കെ പറഞ്ഞു പഠിച്ചിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നതിന്റെ അന്ന് സിബി എന്നെയും മോനിഷയെയും വിളിച്ച് നിർത്തി ഒരു ഫോട്ടോ എടുത്ത്. രണ്ടു പേരും ചിരിച്ച് കൊണ്ട് നില്ക്കാൻ പറഞ്ഞു ആണ് ഫോട്ടോ എടുത്തത്. എന്നിട്ട് ക്യാമറ ഓഫ് ചെയ്തു. ഞങ്ങൾ കാരണം തിരക്കിയപ്പോൾ ഈ ചിത്രത്തിൽ എവിടെയും മോനിഷ ചിരിച്ചിരുന്നില്ല, ചിരിക്കേണ്ട സീൻ ഒന്നും മോനിഷയ്ക്ക് ഇല്ലായിരുന്നു. മകൾ ചിരിക്കാതിരുന്നത് കൊണ്ട് അമ്മയും ചിരിച്ചില്ല. അത് കൊണ്ട് നിങ്ങൾ ചിരിച്ച് കൊണ്ട് നിൽക്കുന്ന ഒരു ചിത്രത്തോടെ ക്യാമറ ഓഫ് ചെയ്യാമെന്ന് കരുതി എന്നുമാണ് സിബി പറഞ്ഞ മറുപടി.