പരീക്ഷയ്ക്ക് മാർക്ക് കുറയുമ്പോൾ ഉടനെ തൂങ്ങാൻ കയറെടുക്കുന്നവർ ഇതൊന്ന് കാണണം ; ഏഴാം ക്ലാസ്സിൽ തോറ്റതിന് അച്ഛൻ ദിലീപിനോട് പറഞ്ഞത് !

മലയാളികളുടെ പ്രിയപ്പെട്ട താരം ആണ് ദിലീപ്. മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേയ്ക്ക് എത്തിയ ദിലീപിന് തന്റെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരെയാണ് സംബാധിയ്ക്കുവാൻ കഴിഞ്ഞത്. കോമഡി ചിത്രങ്ങളിൽ നായകനായി എത്തി…

മലയാളികളുടെ പ്രിയപ്പെട്ട താരം ആണ് ദിലീപ്. മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേയ്ക്ക് എത്തിയ ദിലീപിന് തന്റെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരെയാണ് സംബാധിയ്ക്കുവാൻ കഴിഞ്ഞത്. കോമഡി ചിത്രങ്ങളിൽ നായകനായി എത്തി ആ സിനിമകൾ വിജയിപ്പിച്ചിരുന്ന ദിലീപിന്റെ വളർച്ചയും അതിവേഗം ആയിരുന്നു. അങ്ങനെ ജനപ്രിയതാരമായി താരം വളരെ പെട്ടന്ന് തന്നെ വളരുകയും ചെയ്തു. ഇന്നിപ്പോൾ അധികമൊന്നും മലയാള സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ ആരാധകരുടെ എന്നതിൽ കുറവൊന്നും ഉണ്ടായിട്ടില്ല.അതുകൊണ്ട് തന്നെ താരത്തിന്റെ പഴയകാല അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ടിയ്ക്കാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ വിദ്യാഭ്യാസത്തെ കുറിച്ചും മറ്റും പറയുന്ന ഒരു വീഡിയോ ആണ് വൈറൽ ആയിരിയ്ക്കുന്നത്. താൻ ഏഴാം ക്ലാസ്സിൽ തോറ്റ വ്യക്തി ആണെന്നും, സ്കൂൾ മാനേജ്മെന്റിന്റെ ചില പ്രശ്നങ്ങൾ കാരണമാണ് അങ്ങനെ സംഭവിച്ചതെന്നും താരം പറയുന്നു. ഇനി എന്ത് ചെയ്യുമെന്നും വീട്ടിൽ അറിഞ്ഞാൽ അച്ഛൻ തല്ലിക്കൊല്ലാനുള്ള ദേഷ്യത്തിൽ ആയിരിയ്ക്കുമെന്നും കരുതി ഇരുന്നപ്പോൾ ആണ് തന്നെ അതിശയിപ്പിച്ചുകൊണ്ട് അച്ഛൻ തന്നെ ആശ്വസിപ്പിച്ചതെന്നും താരം പറയുന്നു.തുടർന്നുള്ള ജീവിതത്തിൽ അച്ഛൻ നൽകിയ പ്രചോദനം തന്നെയാണ് തുടർന്നുള്ള എല്ലാ വിജയങ്ങൾക്കും കാരണമായത് എന്നും താരം പറയുന്നു. പരീക്ഷയ്ക്ക് മാർക്ക് കുറയുമ്പോൾ ഉടനെ തൂങ്ങാൻ കയറെടുക്കുന്നവർ ദിലീപിനെ കണ്ട പഠിയ്ക്കണം എന്നാണ് വീഡിയോ കണ്ടതിനു ശേഷമുള്ള ആരാധകരുടെ അഭിപ്രായം.