ആണും പെണ്ണും തമ്മില്‍ പ്രേമം മാത്രമല്ല!!! ദിലീപിന്റെ പവി കെയര്‍ ടേക്കര്‍ ട്രെയിലര്‍ എത്തി

തങ്കമണിയ്ക്ക് ശേഷം ദിലീപ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍. വിനീത് കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കോമഡി ചിത്രമായിട്ടാണ് ദിലീപ് എത്തുന്നത്. ഒരു ഫ്‌ലാറ്റിലെ കെയര്‍…

തങ്കമണിയ്ക്ക് ശേഷം ദിലീപ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍.
വിനീത് കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കോമഡി ചിത്രമായിട്ടാണ് ദിലീപ് എത്തുന്നത്. ഒരു ഫ്‌ലാറ്റിലെ കെയര്‍ ടേക്കറിന്റെ ജീവിതവും പ്രണയവും ആണ് സിനിമ പറയുന്നതെന്നാണ് ട്രെയിലര്‍ തരുന്ന സൂചന.

ഏപ്രില്‍ 26-ന് റിലീസ് ചെയ്യും. തിയേറ്റര്‍ ഓണര്‍സിന്റെ സംഘടനയായ ഫിയോസ്‌ക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരാണെത്തുന്നത്. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍,സ്വാതി, ദിലീന രാമകൃഷ്ണന്‍ എന്നിവരാണ് നായികമാര്‍. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം ഏപ്രില്‍ 26ന് തിയറ്ററുകളില്‍ എത്തും.


ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഛായാഗ്രഹണം-സനു താഹിര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- അനൂപ് പത്മനാഭന്‍, കെ. പി വ്യാസന്‍, എഡിറ്റര്‍-ദീപു ജോസഫ്,ഗാനരചന- ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊജക്റ്റ് ഹെഡ് – റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍-നിമേഷ് എം താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത് കരുണാകരന്‍,അസോസിയേറ്റ് ഡയറക്ടര്‍- രാകേഷ് കെ രാജന്‍,കോസ്റ്റ്യൂംസ്-സഖി എല്‍സ,മേക്കപ്പ് -റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ – ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ്-അജിത് കെ ജോര്‍ജ്,സ്റ്റില്‍സ് – രാംദാസ് മാത്തൂര്‍, ഡിസൈന്‍സ്- യെല്ലോ ടൂത്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-സുജിത് ഗോവിന്ദന്‍,കണ്ടെന്റ് ആന്റ് മാര്‍ക്കറ്റിംഗ് ഡിസൈന്‍-പപ്പെറ്റ് മീഡിയ,പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.