മമ്മൂക്ക പറഞ്ഞതാണ് ശരി അത് എന്റെ അനുഭവങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കി ദിലീപ് !!

ആരൊക്കെ ഏതൊക്കെ പറഞ്ഞാലും മലയാളികൾ എന്നെന്നും പ്രിയങ്കരനായ നടൻ തന്നെയാണ് ദിലീപ്.ഒന്നും അല്ലാതിരുന്ന കാലത്ത് മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേക്കെത്തിയ ദിലീപിന് തന്റെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരുടെ മനസ്സിൽ…

ആരൊക്കെ ഏതൊക്കെ പറഞ്ഞാലും മലയാളികൾ എന്നെന്നും പ്രിയങ്കരനായ നടൻ തന്നെയാണ് ദിലീപ്.ഒന്നും അല്ലാതിരുന്ന കാലത്ത് മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേക്കെത്തിയ ദിലീപിന് തന്റെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. കോമഡി ചിത്രങ്ങളിൽ നായകനായിയെത്തി ആ സിനിമകൾ വിജയിപ്പിച്ചിരുന്ന ദിലീപിന്റെ വളർച്ചയും അതിവേഗം ആയിരുന്നു. അങ്ങനെ ജനപ്രിയതാരമായി താരം വളരെ പെട്ടന്ന് തന്നെ വളരുകയും ചെയ്തു.അതെ പോലെ മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹവും അതെ പോലെ വിവാഹമോചനവുമായിരുന്നു ദിലീപിൻറെയും മഞ്ജു വാര്യരുടെയും.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച ഇരുവരും ഈ ചിത്രത്തിന് ശേഷം പ്രണയത്തിൽ ആകുകയിരുന്നു.പിന്നീട് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഇരുവരും വിവാഹിതരായത് 1998 ലാണ്.ഇതിന് ശേഷം ഇരുവരും വേർപിരിയുകയും ചെയ്യുകയുണ്ടായി. അതിൽ പിന്നെയാണ് ദിലീപ് കാവ്യാമാധവനെ വിവാഹം കഴിക്കുന്നത്. ഇതിൽ പിന്നെ നടിയെ ആക്രമിച്ച വിഷയമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റും ജയവാസവും എല്ലാം.

ഇപ്പോൾ ഒരു സ്വാകര്യ മാധ്യമത്തിന് ദിലീപ് നൽകിയ അഭിമുഖം ആണ് വൈറലായി മാറുന്നത്. ദിലീപിന്റ വാക്കുകൾ : പണ്ട് മമ്മൂക്ക പറയുമായിരുന്നു സിനിമയിൽ സുഹൃത്ത് ബന്ധങ്ങൾ ഇല്ല. അന്ന് ഞാൻ മമ്മൂക്കയുമായി വഴക്ക് കൂടിയിരുന്നു. പക്ഷെ ഇപ്പോൾ മനസിലാകുന്നത് മമ്മൂക്ക പറഞ്ഞതാണ് ശരി. കാര്യം ഒരുപാട് അനുഭവങ്ങൾ ഉള്ള വ്യക്തിയാണ് മമ്മൂക്ക ഒരുപാട് ആളുകളെ കണ്ട വ്യക്തിയാണ് മമ്മൂക്ക അനുഭവത്തിൽ നിന്നെ മമ്മൂക്ക അങ്ങനെ പറയുകയുള്ളൂ. അത് സത്യമാണെന്ന് എന്റെ അനുഭവങ്ങളും തെളിയിച്ചു. സുഹൃത്തുക്കൾ ഇല്ല എന്ന് പറയില്ല ഒരു നൂറുപേരുണ്ടെങ്കിൽ അതിൽ ഒരു പത്ത് വെക്തികളെങ്കിലും പ്രബലർ ആണ് അതാണ് എന്റെ ശക്തിയെന്നും ദിലീപ് പറയുന്നു.