നടന്‍ റഹ്മാന്റെ മകള്‍ വിവാഹിതയായി. ആശംസകളുമായി വന്‍ താരനിര !!

നടൻ റഹുമാന്റെ മകൾ റുഷ്ത റഹുമാൻ വിവാഹിതയായി. അൽത്താഫ് നവാബ് ആണ് താരത്തിന്റെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കം നിരവധി പൊതുപ്രവർത്തകരും…

നടൻ റഹുമാന്റെ മകൾ റുഷ്ത റഹുമാൻ വിവാഹിതയായി. അൽത്താഫ് നവാബ് ആണ് താരത്തിന്റെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കം നിരവധി പൊതുപ്രവർത്തകരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. വധുവരൻമാർക്ക് ആശംസകൾ നേരാൻ എത്തിയത് നിരവധി വ്യക്തികൾ ആണെങ്കിലും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു കൂടുതലും ഉണ്ടായിരുന്നത്.

റുഷ്തയെ കൂടാതെ അലീഷ എന്ന മകൾ കൂടി റഹുമാന് ഉണ്ട്. എ ആർ റഹുമാൻറെ ഭാര്യ സൈറ ഭാനുവിന്റെ ഇളയ സഹോദരിയായ മഹറൂദിസ ആണ് റഹുമാൻറെ ഭാര്യ. അതിനാൽ ഈ ചടങ്ങിൽ എ ആർ റഹുമാനും മുഖ്യ അഥിതി തന്നെയായിരുന്നു. വിവാഹത്തിന്റെ മുൻപുള്ള ഫങ്ഷനും എ ആർ റഹുമാൻ തന്നയായിരുന്നു സ്പെഷ്യൽ ഗസ്റ്റ്. കൂടാതെ മലയത്തിൽ നിന്നുമുള്ള ശോഭന അടക്കമുള്ള താരനിരകളും ചടങ്ങിൽ പങ്കെടുത്തു.